സഞ്ജയ് കപുറിന്റെയും കരിഷ്മ കപൂറിന്റെയും വിവാഹബന്ധം തകരാൻ പ്രിയ സച്ച്ദേവ് കാരണമായെന്ന് പറയുകയാണ് സഹോദരി മന്ദിര കപുർ സ്മിത്ത്. അന്തരിച്ച വ്യവസായിയും കോടീശ്വരനുമായ സഞ്ജയ് കപുറിന്റെ സ്വത്തുക്കൾക്ക് വേണ്ടി തർക്കം മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ വെളിപ്പെടുത്തൽ. വിമാനത്തിൽ വെച്ച് പ്രിയയും സഞ്ജയും കണ്ടുമുട്ടിയതു മുതലുള്ള കാര്യങ്ങളെല്ലാം തനിക്കറിയാമെന്ന് മന്ദിര പറയുന്നു.
''എനിക്കവരുടെ വിവാഹത്തിൽ സന്തോഷമുണ്ടായിരുന്നില്ല. ലോലോയും (കരിഷ്മ) സഞ്ജയും നല്ല ബന്ധത്തിലായിരുന്നു, കിയാനും ജനിച്ചു, സഞ്ജയ്ക്ക് മക്കളോട് വലിയ ഇഷ്ടമായിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയ മറ്റൊരു സ്ത്രീയെപ്പറ്റി ചിന്തിക്കാതിരിക്കുന്നത് മോശമാണെന്ന് ഞാൻ കരുതുന്നു. കുടുംബബന്ധം തകർക്കാൻ വരുന്നത് മോശമാണ്. ഞാൻ എന്താണ് പറയുന്നതെന്ന് ലോകത്തിനറിയാമെന്ന് പ്രതീക്ഷിക്കുന്നു. സന്തോഷമുള്ള ദാമ്പത്യം തകർക്കരുത്, സന്തോഷമുള്ള ദാമ്പത്യം മാത്രമല്ല, ഒരു കുടുംബത്തെ ഒന്നിച്ചുനിർത്താൻ ശ്രമിക്കുന്ന ഒരു വിവാഹവും തകർക്കരുത്. ഒരു കുട്ടിയുണ്ടാവുകയും, വീണ്ടുമൊരു കുഞ്ഞ് ജനിക്കുകയും ചെയ്യുമ്പോൾ, ആ പുരുഷനെ തിരികെപ്പോയി ആ ബന്ധം ശരിയാക്കാൻ പ്രോത്സാഹിപ്പിക്കണം. വിവാഹബന്ധം നശിപ്പിക്കരുത്. ലോലോയ്ക്ക് സംഭവിച്ചത് അവൾ അർഹിച്ചതായിരുന്നില്ല."
അന്തരിച്ച പിതാവടക്കം കുടുംബമൊന്നാകെ പ്രിയയുമായുള്ള സഞ്ജയ് കപുറിന്റെ ബന്ധത്തെ എതിർത്തിരുന്നുവെന്ന് മന്ദിര വെളിപ്പെടുത്തി. "അമ്മ, അച്ഛൻ, സഹോദരി, സഹോദരീഭർത്താവ് എന്നിവർക്കൊപ്പം ഞാൻ ഗോവയിൽ ഒരു യാത്രയിലായിരുന്നു. അച്ഛൻ പ്രിയക്കെതിരായിരുന്നു. 'അവന് അവളെ വിവാഹം കഴിക്കാൻ കഴിയില്ല. എനിക്ക് അവളുടെ മുഖം പോലും കാണണ്ട. അവർക്ക് കുട്ടികളുണ്ടാകാനും പാടില്ല' എന്ന് അദ്ദേഹം പറഞ്ഞു. അതാണ് യാഥാർത്ഥ്യം, കുടുംബത്തിലാരും അവർക്കൊപ്പം നിന്നില്ല. ലോലോയ്ക്ക് കുട്ടികളുണ്ടായിരുന്നു, അവൾക്ക് എല്ലാം ഉണ്ടായിരുന്നു. അവർ ആ ബന്ധം നിലനിർത്തേണ്ടതായിരുന്നു. അവൾക്ക് അവളുടെ ഭർത്താവിനെ ലഭിക്കണമായിരുന്നു"
2016-ൽ കരിഷ്മയുമായുള്ള വിവാഹമോചനത്തിനുശേഷം 2017-ലാണ് സഞ്ജയ് പ്രിയയെ വിവാഹംചെയ്തത്. വിവാഹത്തിൽ താനോ സഹോദരിയോ പങ്കെടുത്തില്ലെന്നും മന്ദിര വ്യക്തമാക്കുന്നു. അച്ഛൻ ഇവിടെയുണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുക പോലുമില്ലായിരുന്നു, പ്രിയ കുടുംബത്തിന്റെ ഭാഗമാവില്ലായിരുന്നു. അമ്മയ്ക്ക് വിവാഹത്തിന് പോകേണ്ടി വന്നു, കാരണം അവർ സഞ്ജയ്ക്കൊപ്പമായിരുന്നു താമസം. തങ്ങൾ വരാത്തതിൽ അമ്മയ്ക്ക് വലിയ വിഷമമായെന്നും അവർ പറഞ്ഞു.
ആ സമയത്ത് കരിഷ്മ ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ, തങ്ങൾക്കിടയിൽ നിശബ്ദതയായിരുന്നെന്നും അതിൽ ഇപ്പോഴും ഖേദമുണ്ടെന്നും മന്ദിര പറഞ്ഞു. "ആ സമയത്ത് ഞങ്ങൾ സംസാരിച്ചിരുന്നില്ല. കാരണം അവൾക്ക് എന്നോടും ദേഷ്യമുണ്ടായിരുന്നെന്ന് ഞാൻ കരുതുന്നു. ഞാനവളെ കുറ്റപ്പെടുത്തുന്നില്ല. കുടുംബത്തിന് മൊത്തത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു. എനിക്ക് വിഷമം തോന്നുന്നു, അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞാൻ അവൾക്കൊപ്പം നിൽക്കേണ്ടതായിരുന്നു" പത്രപ്രവർത്തകൻ വിക്കി ലാൽവാനിക്കു നൽകിയ അഭിമുഖത്തിലാണ് മന്ദിരയുടെ വെളിപ്പെടുത്തുകൾ. 2003-ലായിരുന്നു കരിഷ്മ-സഞ്ജയ് വിവാഹം. സമൈറയും കിയാനുമാണ് മക്കൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Sunjay Kapur`s sister, Mandira Smith, reveals the entire family opposed his marriage to Priya Sachdev, stating Karisma Kapoor `did not deserve what came to her.`
Published: 04 Oct 2025, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented