പ്രണയം ആഘോഷമാക്കുന്നവര്‍ക്കിടയില്‍ പ്രണയമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ? പ്രണയം മാത്രം ആഘോഷമാക്കിയാല്‍ മതിയോ? ഒരു ടോക്‌സിക് ബന്ധത്തില്‍നിന്ന് പുറത്തുകടന്നതും അല്ലെങ്കില്‍ പ്രണയനഷ്ടവും കൂടി ആഘോഷമാക്കണ്ടേ? അങ്ങനെയുള്ളവര്‍ക്കായി പ്രണയദിനത്തിന് തൊട്ടുപിന്നാലെ ഒരുദിവസമുണ്ട്, അതാണ് വേള്‍ഡ് സ്ലാപ് ഡേ.
ഫെബ്രുവരി 14 വരെയുള്ള ഒരാഴ്ച പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍, അതിനുശേഷമുള്ള ഒരാഴ്ച ആന്റി-വാലന്റൈന്‍സ് വീക്ക് ആണ്. അതായത് പ്രണയമില്ലാത്തവര്‍ക്ക് ആഘോഷിക്കാനുള്ള ദിവസങ്ങള്‍. പ്രണയമില്ലാത്തവര്‍ക്കും നഷ്ടപ്രണയത്തിന്റെ വേദന ഉള്ളില്‍ പേറുന്നവര്‍ക്കുമായുള്ള ദിവസങ്ങള്‍.
അതില്‍ ആദ്യത്തേതാണ് സ്ലാപ് ഡേ. സന്തോഷകരമല്ലാത്ത പ്രണയബന്ധത്തോട് ഗുഡ് ബൈ പറയാനുള്ള ദിവസം. ടോക്‌സിക് ബന്ധത്തിലെ പങ്കാളിയുടെ കരണത്തടിക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇഷ്ടമില്ലാത്ത പ്രണയബന്ധത്തില്‍നിന്ന് പുറത്തുകടന്ന് എല്ലാ ദേഷ്യവും നിരാശയും പിന്നിലേക്ക് കുടഞ്ഞുകളഞ്ഞ്, സന്തോഷത്തോടെ പുതുജീവിതത്തെ വരവേല്‍ക്കുന്നതിനാണ് സ്ലാപ് ഡേ.
പഴയ ടോക്‌സിക് ബന്ധത്തിന്റെ ഓര്‍മകളും അനുഭവങ്ങളും ഇപ്പോഴും മനസ്സില്‍ കൊണ്ടുനടന്നാല്‍ അത് മാനസികാരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ആ നെഗറ്റിവിറ്റിയെല്ലാം ജീവിതത്തില്‍നിന്ന്, മനസ്സില്‍നിന്ന് അടിച്ചോടിക്കാം സ്ലാപ് ഡേയില്‍.
എങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കാം
ഏറ്റവും അടുത്ത സുഹൃത്തുക്കളോട് വിഷമങ്ങളെല്ലാം പങ്കുവെക്കാം. അതിലൂടെ സങ്കടം ഒരുപരിധിവരെ കുറയ്ക്കാന്‍ പറ്റും. അതുമാത്രമല്ല, അതിനുള്ള പരിഹാരവും പറഞ്ഞുതരാന്‍ സുഹൃത്തുക്കള്‍ക്കാവും.
ഡയറിയിലോ അല്ലെങ്കില്‍ ഫോണിലോ ഉള്ളില്‍ തോന്നുന്നതെല്ലാം എഴുതിവെക്കാം. നിങ്ങളുടെ ഉള്ളിലെ ദേഷ്യവും നിരാശയുമെല്ലാം എഴുതുന്നതിലൂടെ അതിന്റെയെല്ലാം തോത് കുറയ്ക്കാന്‍ പറ്റും. അതുമാത്രമല്ല, ആ ടോക്‌സിക് ബന്ധത്തില്‍നിന്ന് പുറത്തുകടന്നതുകാരണം നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും എഴുതാം.
പങ്കാളി നിങ്ങളെ വഞ്ചിക്കുന്നതിനും വേദനിപ്പിക്കുന്നതിനും കാരണം നിങ്ങള്‍ അല്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക. മനസ്സിനെ നിയന്ത്രണത്തിലാക്കാന്‍, യോഗയും മെഡിറ്റേഷനും സഹായിക്കും.
Content Highlights: significance of slap day
Published: 15 Feb 2024, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented