റഷ്യയുടെ ജനസംഖ്യയില്‍ കാര്യമായ കുറവാണ് ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ജനങ്ങളെ പ്രത്യുത്പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി റഷ്യ പല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്രമാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനസംഖ്യ കൂട്ടുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ഒരു സെക്‌സ് മന്ത്രാലയം രൂപീകരിക്കരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആലോചിക്കുകയാണത്രേ. മിനിസ്ട്രി ഓഫ് സെക്‌സ് എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിക്കാനായി, പുടിന്‍ തന്റെ വിശ്വസ്തയായ നിന ഓസ്ടാനിനയെ ഏല്‍പിച്ചുവെന്നും പറയപ്പെടുന്നു. റഷ്യന്‍ പാര്‍ലമെന്റില്‍ കുടുംബസംരക്ഷണം കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ അധ്യക്ഷ കൂടിയാണ് നിന.
രാത്രിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുക എന്നതാണ് പ്രധാനശുപാര്‍ശകളിലൊന്ന്. അതിനൊപ്പം രാത്രി പത്തുമുതല്‍ അതിരാവിലെ രണ്ടുവരെ വൈദ്യുതി നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നുവത്രെ. പങ്കാളികള്‍ കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനാണിങ്ങനെ ചെയ്യുന്നത്. പുതിയ അമ്മമാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുക, ആദ്യമായി ഡേറ്റ് ചെയ്യുന്ന പങ്കാളികള്‍ക്ക് ഏകദേശം 5000 റൂബിള്‍ (ഏകദേശം 4300 രൂപ) സഹായം നല്‍കുക എന്നിവയും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു. അതിനൊപ്പം വിവാഹദിവസം ഹോട്ടലില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് 26,300 റൂബിള്‍ (ഏകദേശം 23,000 രൂപ) വരെയുള്ള ഹോട്ടല്‍വാടക സൗജന്യമാക്കാനും ഉദ്ദേശിക്കുന്നു.
ഇതിനുപുറമെ ചില പ്രവിശ്യകള്‍ തങ്ങളുടേതായ നടപടികളെടുക്കാനും ഉദ്ദേശിക്കുന്നു. ഖബറോസ്‌കില്‍ 18 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആദ്യത്തെ കുഞ്ഞുണ്ടായാല്‍ സഹായധനം നല്‍കുമെന്നും അറിയിപ്പുണ്ട്.
25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് റഷ്യയില്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണില്‍ ഒരുലക്ഷത്തില്‍ താഴെ കുഞ്ഞുങ്ങള്‍ മാത്രമാണ് ജനിച്ചത്. റഷ്യന്‍ ചരിത്രത്തിലാദ്യമായിട്ടാണിങ്ങനെ. അതിനൊപ്പം യുക്രെയ്‌നുമായുള്ള യുദ്ധം തുടങ്ങിയശേഷം ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ജനനം കുറയുകയും മരണനിരക്ക് കൂടുകയും ചെയ്യുന്നത് റഷ്യന്‍ അധികാരികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
Content Highlights: russia to create ministry of sex
Published: 12 Nov 2024, 11:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented