ലിയാണ്ടർ പേസിന്റെ കരിയറിലെന്നും താങ്ങും തണലുമായിരുന്നു പിതാവും മുൻ ഹോക്കി താരവുമായ ഡോ. വെസ് പേസ്. അദ്ദേഹം വിടവാങ്ങുമ്പോൾ നികത്താനാവാത്ത നഷ്ടമാണ് കായികലോകത്തിനും.
തന്റെ കുടുംബത്തിൽനിന്നുള്ള പ്രേരണയാണ് കായികലോകത്തേക്കുള്ള ലിയാണ്ടർ പേസിന്റെ യാത്രയ്ക്ക് പ്രേരകമായത്. 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു അച്ഛൻ വെസ് പേസ്. അമ്മ ജെന്നിഫർ ബാസ്‌കറ്റ് ബോൾ കളിക്കാരിയും. 1980-ൽ ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് കളിച്ച ഇന്ത്യൻ ബാസ്‌കറ്റ്‌ബോൾ ടീമിനെ നയിച്ചത് ജെന്നിഫറായിരുന്നു. 'ഒരിക്കലും തളരരുത്, പിന്നോട്ടുപോവരുത്' എന്നീ കാര്യങ്ങൾ കുടുംബത്തിൽനിന്നാണ് താൻ പഠിച്ചതെന്ന് ലിയാണ്ടർ എപ്പോഴും പറയാറുണ്ട്. ഒടുവിൽ അച്ഛന്റെ പാത പിന്തുടർന്ന്, അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ടെന്നീസിൽ ലിയാണ്ടർ പേസും വെങ്കലമെഡൽ നേടി. വളർന്നുവരുമ്പോൾ എല്ലാ ദിവസവും അച്ഛന്റെ ഒളിമ്പിക് മെഡൽ തുടച്ചെടുത്തുവെക്കുമായിരുന്നു ലിയാണ്ടർ. പിന്നീട് ഒളിമ്പിക് മെഡൽ നേടാൻ തനിക്ക് പ്രേരകമായതും അതുതന്നെയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെന്നും പിന്തുണ നൽകിയത് അച്ഛൻ തന്നെയെന്ന് ലിയാണ്ടർ പലപ്പോഴും തുറന്നുപറഞ്ഞു. ''അച്ഛനാണ് എന്റെ പ്രചോദനം, മാർഗ്ഗദർശിയും. എന്റെ അടുത്തസുഹൃത്ത് കൂടിയാണ് അച്ഛൻ''.
ഒളിമ്പിക് മെഡൽ നേടുന്നതുവരെ വീട്ടിലെ തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കാൻ അച്ഛൻ അനുവദിക്കുമായിരുന്നില്ലെന്നും ഒരിക്കൽ ലിയാണ്ടർ തമാശയോടെ ഓർത്തെടുത്തു.
ഗോവയിലാണ് വെസ് പേസ് ജനിച്ചത്. പിന്നീട് കൽക്കത്തയിലേക്ക് മാറി. അവിടെയായിരുന്നു പഠനമെല്ലാം. പിന്നീട് സ്‌പോർട്‌സ് മെഡിസിനിൽ സ്‌പെഷൈസ് ചെയ്തു. ഉത്തേജകമരുന്നിനെതിരെയുള്ള അവബോധപരിപാടികൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. കൽക്കത്ത ക്രിക്കറ്റ് ആന്റ് ഫുട്‌ബോൾ ക്ലബിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1996 മുതൽ ആറുവർഷത്തോളം അദ്ദേഹം ഇന്ത്യൻ റഗ്ബി ഫുട്‌ബോൾ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vece Paes, former Indian hockey player and father of tennis legend Leander Paes passes away. His legacy in sports and inspiration to his son are remembered
Published: 14 Aug 2025, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented