നടി കരിഷ്മ കപൂർ തന്റെ മുൻ ഭർത്താവും അന്തരിച്ച വ്യവസായിയുമായ സഞ്ജയ് കപൂറിനെതിരെ ഉന്നയിച്ചിരുന്ന ഗാർഹിക പീഡന പരാതികൾ, അദ്ദേഹത്തിന്റെ സ്വത്തുക്കളെ ചൊല്ലിയുള്ള നിയമനടപടികൾക്കിടെ വീണ്ടും ചർച്ചയാകുകയാണ്.
വിവാഹമോചന കേസിനിടെ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ ഗാർഹിക പീഡന അപേക്ഷയിൽ, തന്റെ വിവാഹജീവിതത്തിനിടയിൽ ശാരീരികവും മാനസികവുമായ ക്രൂരതകൾ അനുഭവിച്ചിട്ടുണ്ടെന്ന് കരിഷ്മ വിശദീകരിച്ചിരുന്നു. തകർന്നുകൊണ്ടിരുന്ന വിവാഹബന്ധം വീണ്ടെടുക്കാൻ 2010 ജൂലൈയിൽ ഇരുവരും ലണ്ടൻ യാത്ര പ്ലാൻ ചെയ്തിരുന്നു. എന്നാൽ നാലുമാസം പ്രായമുള്ള മകന് സുഖമില്ലാതായതോടെ യാത്ര ഒഴിവാക്കേണ്ടി വന്നു. ഇതിൽ പ്രകോപിതനായ സഞ്ജയ്, കുഞ്ഞിനെ നോക്കാൻ തന്നെ തനിച്ചാക്കി പ്രിൻസ് വില്യമിനൊപ്പം പോളോ മത്സരം കളിക്കാൻ പോയെന്ന് കരിഷ്മ ആരോപിച്ചു.
ഹണിമൂണിന് പോകുന്നതിന് തൊട്ടുമുമ്പ്, തന്റെ സ്വത്തുവകകളുടെ മൂല്യം എത്രയുണ്ടാകുമെന്ന് സഞ്ജയ് അളിയനുമായി ചേർന്ന് കണക്കുകൂട്ടിയെന്നും കരിഷ്മ വെളിപ്പെടുത്തി. പ്രസവശേഷം ഭർത്തൃമാതാവ് തിരഞ്ഞെടുത്ത ഒരു വസ്ത്രം പാകമാകാത്തതിന്, "അവളുടെ മുഖത്തൊന്ന് അടിച്ചുകൂടേ" എന്ന് സഞ്ജയ് സ്വന്തം അമ്മയോട് ചോദിച്ചതായും കരിഷ്മ ആരോപിച്ചു. മകന്റെ വഴിവിട്ട ജീവിതരീതികൾക്ക് ഭർത്തൃമാതാവ് കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു.
വിവാഹത്തിന് മുമ്പ് തന്നെ സഞ്ജയിന്റെ പിതാവ് തന്റെ അമ്മയെ കരയിപ്പിച്ചുവെന്നും, അന്ന് വിവാഹം വേണ്ടെന്ന് വെക്കാൻ താൻ തീരുമാനിച്ചിരുന്നതായും കരിഷ്മ പറഞ്ഞു. എന്നാൽ സഞ്ജയിന്റെയും കുടുംബത്തിന്റെയും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു.
5,200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമുണ്ടായിരുന്ന സഞ്ജയ്, മാധ്യമശ്രദ്ധ നേടാൻ വേണ്ടിയാണ് തന്നെ വിവാഹം ചെയ്തതെന്നും ഡൽഹിയിലെ ഉന്നത വൃത്തങ്ങളിൽ ഒരു 'ട്രോഫി വൈഫ്' ആയി തന്നെ പ്രദർശിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും കരിഷ്മ ആരോപിച്ചു.
2015-ലാണ് സഞ്ജയ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. 2016-ൽ ഇവർക്ക് വിവാഹമോചനം ലഭിച്ചു. സമൈറ, കിയാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
സോന കോംസ്റ്റാർ ചെയർമാനായിരുന്ന സഞ്ജയ് കപൂർ, 2025 ജൂൺ 12-ന് ലണ്ടനിൽ പോളോ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളെച്ചൊല്ലി നിയമയുദ്ധം ആരംഭിച്ചു. കരിഷ്മയുടെയും സഞ്ജയ്ന്റെയും മക്കളാണ് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വാദങ്ങൾ പൂർത്തിയായെന്നും വിധി പറയാനായി മാറ്റിയെന്നുമാണ് റിപ്പോർട്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Karisma Kapoor`s domestic abuse allegations against ex-husband Sanjay Kapoor resurface amid property disputes. Learn about the shocking details.
Published: 17 Jan 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented