സിനിമയിലെ വിജയങ്ങൾക്കപ്പുറം മികച്ചൊരു നിക്ഷേപകൻ കൂടിയാണ് നടൻ വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വിജയ്, സിനിമയിൽ നിന്നുനേടുന്ന സമ്പാദ്യം ആദായകരമായ മേഖലകളിൽ നിക്ഷേപിക്കാറുണ്ട്.
ചെന്നൈയിലാണ് വിജയ് സേതുപതിയുടെ (Vijay Sethupathi) വീട് സ്ഥിതി ചെയ്യുന്നത്. താരം തന്റെ വീടിന്റെ അകത്തളങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറില്ലെങ്കിലും, ആരാധകർ പകർത്തിയ വീടിന്റെ ബാഹ്യചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. വെള്ള നിറത്തിലുള്ള ചുവരുകളും അതിന് ഇണങ്ങുന്ന മഞ്ഞ നിറത്തിലുള്ള ഡിസൈനുകളും ടെറാക്കോട്ട ടൈലുകൾ പാകിയ മേൽക്കൂരയും ബാൽക്കണിയിലെ ബ്ലൈൻഡുകളുമെല്ലാം ഈ വീടിനെ വ്യത്യസ്തമാക്കുന്നു. ടൈംസ് എന്റർടൈൻമെന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വീടിന് ഏകദേശം 50 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഔദ്യോഗികമായി ഈ തുക സ്ഥിരീകരിച്ചിട്ടില്ല.
Also Read
മാജിക് ബ്രൂക്ക്സിന്റെ റിപ്പോർട്ട് അനുസരിച്ച്, നടൻ ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വസ്തുവകകൾ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ ഏറ്റവും പ്രമുഖമായ പ്രദേശങ്ങളിലൊന്നായ കിൽപോക്കിൽ വിജയ് സേതുപതിക്ക് ദീർഘകാലാടിസ്ഥാനത്തിൽ വലിയ മൂല്യം ലഭിക്കുന്ന വസ്തുവകകളുണ്ട്. തന്റെ ബാല്യകാലം ചെലവഴിച്ച ഇടമെന്ന നിലയിൽ വൈകാരികമായ അടുപ്പമുള്ള എന്നൂരിലും അദ്ദേഹം പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട്. കൂടാതെ ചെന്നൈയിലെ പ്രീമിയം നെയ്ബർഹുഡായ വലസരവാക്കത്തിൽ താരത്തിന് സ്വന്തമായി ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
ചലച്ചിത്ര പ്രവർത്തകരുടെ ഭവന നിർമ്മാണ പദ്ധതിക്കായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദ്ദേഹം 1.30 കോടി രൂപ സംഭാവനയായി നൽകിയിരുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള ഈ പ്രോപ്പർട്ടികളുടെയെല്ലാം കൂടി മൂല്യം ഏകദേശം 100 കോടി രൂപ വരും എന്നാണ് കണക്കാക്കപ്പെടുന്നത്.
ദി എക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം വിജയ് സേതുപതിയുടെ ആകെ ആസ്തി ഏകദേശം 140 കോടി രൂപയാണ്. പണത്തോടുള്ള തന്റെ മനോഭാവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതിങ്ങനെ,
"പണമാണ് പരമപ്രധാനം. എല്ലാവർക്കും പണം ആവശ്യമാണ്. പണത്തിനുവേണ്ടി മനുഷ്യരുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. പണം സുരക്ഷിതത്വവും സന്തോഷവും നൽകുന്നു. പണവുമായുള്ള എന്റെ ബന്ധം ഇനിയും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതിനുവേണ്ടി കഷ്ടപ്പെടുന്നുണ്ട്. ഞാൻ കഠിനാധ്വാനം ചെയ്യുന്നു, മികച്ച രീതിയിൽ ജോലി ചെയ്യുന്നു; എങ്കിൽ മാത്രമേ ആളുകൾ എനിക്ക് നല്ല പ്രതിഫലം തരൂ." ജോലി തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുമ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്ക് പണം അത്യന്താപേക്ഷിതമാണെന്നാണ് താരം വിശ്വസിക്കുന്നത്.
വിജയ്‌യുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ബത്ത' വലിയ പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Sethupathi's Chennai house is valued at approximately Rs 50 crore., He owns multiple properties across prime locations in Chennai like Kilpauk, Ennore, and Valasaravakkam., His total net worth is estimated to be around Rs 140 crore., His recent Tamil movie 'Baththa' is running successfully in theaters.
Published: 22 Oct 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented