ഇന്ത്യന്‍ പര്യടനത്തിലാണ് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ ലോകറെക്കോഡുകാരനായ ബോള്‍ട്ടിന്റെ ജീവിതകഥ സിനിമയാക്കിയാല്‍ ആരായിരിക്കണം നായകന്‍? ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം. 'ഇദ്രിസ് എല്‍ബ ചെയ്യണമെന്നാണ് ആഗ്രഹം, അദ്ദേഹമായിരിക്കും ഈ റോളിന് കൂടുതല്‍ യോജിക്കുക'- ബോള്‍ട്ട് പറഞ്ഞു. ഹോളിവുഡ് നടനായ ഇദ്രിസ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവ് കൂടിയാണ്. ഗായകനായും റാപ്പറായും തിളങ്ങുന്ന ഇദ്രിസ് ഹോളിവുഡിലെ തിരക്കുള്ള താരങ്ങളിലൊരാളാണ്.
മുംബൈയില്‍ വെച്ചായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം. ബോളിവുഡ് ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ' ഞാന്‍ ബോളുവുഡ് സിനിമകള്‍ കണ്ടിട്ടില്ല. പക്ഷെ, ലോകത്ത് എല്ലാവര്‍ക്കും ബോളിവുഡിനെക്കുറിച്ച് അറിയാം. കണ്ടുതുടങ്ങിയാല്‍ അതിന്റെ അടിമായാകുമെന്നും ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്'.
ബോളിവുഡ് താരം അനില്‍ കപൂറുമായുള്ള സൗഹൃദത്തെക്കുറിച്ചും ബോള്‍ട്ട് സംസാരിച്ചു. ' അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും ജര്‍മനിയില്‍വെച്ച് ഞങ്ങള്‍ പരസ്പരം ഒരുപാട് തവണ കണ്ടുമുട്ടിയിട്ടുണ്ട്. അദ്ദേഹം ഒരുപാട് തവണ ഇന്ത്യയിലേക്ക് വരണമെന്നും ഇന്ത്യ ഇഷ്ടപ്പെടുമെന്നും പറഞ്ഞു'- ബോള്‍ട്ട് പറഞ്ഞു.
ഒളിമ്പിക്‌സില്‍ എട്ടുതവണ സ്വര്‍ണ മെഡല്‍ നേടിയ അത്‌ലറ്റാണ് ഉസൈന്‍ ബോള്‍ട്ട്. 2008, 2012, 2016 ഒളിമ്പിക്‌സുകളിലാണ് ബോള്‍ട്ടിന്റെ നേട്ടം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Sprint king Usain Bolt, in India, reveals his dream casting for a biopic: Idris Elba. He also discussed Bollywood and his friendship with Anil Kapoor.
Published: 04 Oct 2025, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented