പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ (Madison Square Garden) ഈമാസം നാലിനാണ് വിവാഹിതരായത്. ഏകദേശം 1,000-ത്തോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ വിവാഹം വലിയ വിവാദവുമായി. ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ തെരുവുകൾ സുരക്ഷയെ മുൻനിർത്തി തടഞ്ഞതിനും, തിരക്കിട്ട ജോലികൾക്കിടയിൽ പോലീസിന് അധികസമയം ജോലി ചെയ്യേണ്ടി വന്നതിനുമാണ് ദമ്പതികൾക്കെതിരേ വലിയ വിമർശനമുയർന്നത്.

To advertise here,

അമേരിക്കയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന തിരക്കിനിടയിൽ, ജൂലൈ 4-ന് മിഡ്‌ടൗൺ മേഖലയിലെ നിരവധി തെരുവുകൾ അടച്ചിട്ടതാണ് വിവാദമായത്. ന്യൂയോർക്കിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ നിക്കോൾ മല്ലിയോടാകിസ് പറഞ്ഞത്, സുരക്ഷയ്ക്കുണ്ടായിരുന്ന 130 പോലീസ് ഉദ്യോഗസ്ഥർക്ക് നഷ്ടപരിഹാരം നൽകാൻ ഗായികയും ഭർത്താവും തയ്യാറാകണമെന്നാണ്. നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ 4-ാം തീയതിയിലെ ആഘോഷങ്ങൾക്കായി അധികസമയം ജോലി ചെയ്യുന്നുണ്ട്, ന്യൂയോർക്ക് നികുതിദായകർ ഇതിൻ്റെ ഭാരം താങ്ങേണ്ടതില്ലെന്നും അവർ പറഞ്ഞു. 

ഇപ്പോൾ, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ഇതുസംബന്ധിച്ച വിശദീകരണവുമായെത്തിയിരിക്കുകയാണ്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന വിവാഹത്തിന് ആവശ്യമായ അനുമതികൾക്കും പോലീസ് സുരക്ഷയ്ക്കുമായി ദമ്പതികൾ 160,000 ഡോളറിലധികം (ഏകദേശം ഒന്നരക്കോടിയോളം രൂപ) ന്യൂയോർക്ക് സിറ്റിക്ക് നൽകിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

"ഈ ഇവന്റിനും അതിന്റെ അനുമതിക്കുമായി ടെയ്ലർ സ്വിഫ്റ്റ് ഇതിനകം തന്നെ 160,000 ഡോളറിലധികം നൽകിയിട്ടുണ്ട്. ഇത് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പാണ് അന്തിമമാക്കിയത്," അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാഹത്തോടനുബന്ധിച്ച് യുഎസിലെ 20 ജീവകാരുണ്യ സംഘടനകൾക്ക് ഇരുവരും 26 മില്യൺ ഡോളർ സംഭാവന നൽകിയതായും വിവരമുണ്ട്. വിവാഹത്തിനായി ദമ്പതികൾ 2.86 ബില്യണിലധികം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi