രാഞ്ചനാ, വീരെ ദി വെഡിങ്, തനു വെഡ്‌സ് മനു, ലിസൺ...അമായാ എന്നീ സിനിമകളിലൂടെ പ്രശസ്തയായ താരമാണ് സ്വര ഭാസ്‌കർ. എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായവുമുള്ളയാളാണ് സ്വര.
അവരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് 'വീരെ ദി വെഡിങ്'. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിൽ, കരീന കപൂർ, സോനം കപൂർ, ശിഖ തൽസാനിയ എന്നിവർക്കൊപ്പം സ്വരയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. 40 കോടിക്ക് നിർമിച്ച സിനിമ 139 കോടിയാണ് ബോക്‌സോഫീസിൽനിന്ന് നേടിയത്.
ആ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വര ഇപ്പോൾ. സിനിമയിലെ കഥാപാത്രം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും സ്വര പറയുന്നു. ''ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു വേഷത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നയാളാണ് ഞാൻ. ശരീരഭാഷ, ഡയലോഗ്...എല്ലാ കാര്യത്തിലും തയ്യാറെടുപ്പ് നടത്തും. പക്ഷേ, എനിക്ക് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഗ്ലാമർ വേഷങ്ങളാണ്. 'വീരേ ദി വെഡിങ്ങി'ലെ എന്റെ കഥാപാത്രം അല്പം ഗ്ലാമറുള്ളതാണ്. വസ്ത്രങ്ങളും, ലുക്കുമെല്ലാം...ആ കഥാപാത്രത്തിനായി ശരീരഭാരം കുറച്ച് സെക്‌സിയാവണമെന്നത് എനിക്ക് ഒരുപാട് സമ്മർദം നൽകി. അതുപോലെ മറ്റൊരിക്കലും ഞാൻ സമ്മർദം അനുഭവിച്ചിട്ടില്ല''.
സ്റ്റൈലിസ്റ്റായി റിയ കപൂർ എത്തിയത് തന്നെ ഏറെ സഹായിച്ചെന്നും അവർ പറയുന്നു. ''റിയയുടെ സ്റ്റൈലിങ് അന്താരാഷ്ട്രനിലവാരത്തിലുള്ളതാണ്. അതുകൊണ്ട് മറ്റൊന്നും പേടിക്കാനില്ലായിരുന്നു. ഷൂട്ടിങ് എല്ലാം ഭംഗിയായി നടന്നു. സിനിമയും ഏറെ പ്രകീർത്തിക്കപ്പെട്ടു. പക്ഷേ, ആ വിജയത്തിലേക്കുള്ള യാത്ര ഏറെ ശ്രമകരമായിരുന്നു''.
ഗാനരംഗത്തിനായി റിയ നിർമിച്ച ഒരു ബോഡിസ്യൂട്ടിനെക്കുറിച്ചും സ്വര ഓർക്കുന്നു. ''ഐ ലെൻസുകൾ, മേക്കപ്പ്, ആർട്ടിഫിഷ്യൽ ഹെയർ എന്നിവ ധരിച്ച്, എല്ലാ ദിവസവും മനോഹരമായി കാണപ്പെടുക എന്നത് കഷ്ടപ്പാടുള്ള കാര്യമായിരുന്നു. ചിലപ്പോഴൊക്കെ, കഥാപാത്രത്തിനായുള്ള കോസ്റ്റിയൂം ധരിച്ചശേഷം ഞാൻ അവരോട് ചോദിക്കുമായിരുന്നു, 'ഇത് എന്താണ്? ഇതാണോ വസ്ത്രങ്ങൾ?'. പാട്ടുസീനിൽ ബോഡിസ്യൂട്ട് ധരിക്കണമെന്ന് റിയ പറഞ്ഞു. അന്നാണ് ആ വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. അടിസ്ഥാനപരമായി ഡീപ് നെക്കുള്ള ഒരു വൺപീസ് സ്വിം സ്യൂട്ടാണത്. വാനിറ്റി വാനിൽവെച്ചാണ് വസ്ത്രം ധരിക്കുന്നത്. അവിടെ മുതൽ സ്റ്റുഡിയോ വരെ നടക്കണം. ബോഡിസ്യൂട്ട് ഇട്ടശേഷം ഞാൻ റിയയോട് ചോദിച്ചു, 'ഇതാണോ വസ്ത്രങ്ങൾ? ഇതിനു താഴെ ധരിക്കാൻ ഒന്നുമില്ലേ?' ഈ വസ്ത്രത്തിൽ ഒരു വൈബ് ഉണ്ടെന്നും കൂടെ ഫിഷ്നെറ്റ് സ്റ്റോക്കിങ്ങുകളുമിട്ടാൽ നന്നാവുമെന്നും റിയ പറഞ്ഞു. ഞാൻ അർദ്ധനഗ്നയാണെന്ന് റിയയോട് ആവർത്തിച്ചുപറഞ്ഞു. ഇതുമിട്ട് എങ്ങനെയാണ് സ്റ്റുഡിയോയിലേക്ക് പോവുകയെന്നും ചോദിച്ചു. അങ്ങനെ ഒരു ടവൽ വാങ്ങി അതുകൊണ്ട് ശരീരം മൂടിയാണ് സ്റ്റുഡിയോയിലേക്ക് പോയത്''. സിനിമയിലെ കഥാപാത്രത്തിനായി പത്തുകിലോ ഭാരമാണ് സ്വര അന്ന് കുറച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Swara Bhasker shares her challenging experience with glamorous roles and bodycon costumes while filming `Veere Di Wedding
Published: 03 Dec 2025, 11:20 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented