കന്നഡസിനിമയ്ക്ക് പുതിയൊരു മുഖം നൽകിയ നടനും സംവിധായകനും നിർമാതാവുമാണ് ഋഷഭ് ഷെട്ടി. 2022-ൽ അദ്ദേഹം തിരക്കഥയെഴുതി, സംവിധാനം ചെയ്ത 'കാന്താര' ബോക്‌സോഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 14 കോടി ബജറ്റിൽ നിർമിച്ച സിനിമ 450 കോടിയാണ് വാരിക്കൂട്ടിയത്. സിനിമയിൽ നായകനായതും ഋഷഭ് തന്നെ. 'കാന്താര'യിലൂടെ മികച്ചനടൻ, മികച്ച സിനിമ എന്നീ ദേശീയപുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
'കാന്താര:ചാപ്റ്റർ 1' ഒക്ടോബർ 2-ന് റിലീസാവും. ഋഷഭിനൊപ്പം രുക്മിണി വസന്ത്, ജയറാം തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തും. 6000 സ്‌ക്രീനുകളിലായിട്ടാണ് സിനിമ റിലീസാവുക. കന്നഡയ്‌ക്കൊപ്പം തെലുഗു, തമിഴ്, മലയാളം, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളുമുണ്ടാവും.
സിനിമയുടെ പ്രൊമോഷണൽ പരിപാടികളിലാണ് അണിയറപ്രവർത്തകർ. അതിനിടെ മുംബൈയിലെത്തിയപ്പോൾ ഋഷഭ് ചില ഓർമകളിലൂടെ കടന്നുപോയി. ''മുംബൈ എന്നെ സംബന്ധിച്ചിടത്തോളം വളരെ അടുപ്പമുള്ള സ്ഥലമാണ്. അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നു ഞാൻ. അതിനൊപ്പം ഒരു നിർമ്മാതാവിന്റെ ഡ്രൈവറും. സിനിമകളിലൂടെ എനിക്ക് ഇത്രയധികം പ്രശസ്തിയും സ്‌നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വടാപാവ് കഴിക്കുമ്പോൾ, ഇത്രയും ദൂരം എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അപ്പോൾ സിനിമയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ''.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമയ്ക്കായി ഋഷഭ് പ്രതിഫലം കൈപ്പറ്റിയിട്ടില്ല. സിനിമയുടെ ലാഭവിഹിതത്തിൽനിന്നുള്ള പണമാണ് അദ്ദേഹത്തിന് ലഭിക്കുക. വേറെ ചില റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് 100 കോടി പ്രതിഫലമായി ലഭിക്കും. 50 കോടി നേരത്തെ കൈപ്പറ്റിയെന്നും റിലീസായശേഷമുള്ള ലാഭവിഹിതമായി 50 കോടിയും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗത്തിന് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത് നാലുകോടി രൂപയാണ്. ഈ ഭാഗത്തിൽ 100 കോടിയാണെങ്കിൽ, 2400 ശതമാനം വർധനവായിരിക്കും അദ്ദേഹത്തിന്റെ പ്രതിഫലത്തിലുണ്ടാവുക.
ചെന്നൈയിലും പ്രീ-റിലീസ് ഇവന്റ് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും, കരൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വേണ്ടെന്നുവെക്കുകയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover Rishab Shetty`s journey from a production house driver to the acclaimed star and director of `Kantara`
Published: 30 Sept 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented