ഉദയ്പൂരിൽവെച്ച് അടുത്ത ആഴ്ചയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ആരൊക്കെ എത്തുമെന്നാണ് ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ നോക്കുന്നത്. അതിനിടെ രശ്മികയുടെ മുൻ പ്രതിശ്രുതവരന്റെ സുഹൃത്ത് പ്രമോദ് ഷെട്ടിയോട് വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടി ആരാധകരെ ചൊടിപ്പിച്ചു.
രശ്മികയുടെ ആദ്യസിനിമയായ 'കിരിക് പാർട്ടി'യിലെ സഹതാരം കൂടിയായ പ്രമോദിനോട് വിവാഹത്തിന് പോവുന്നുണ്ടോയെന്നാണ് ചോദിച്ചത്. രശ്മിക ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ''രശ്മികയുടെ വിവാഹ ക്ഷണക്കത്ത് ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് അത് ലഭിച്ചാൽ ഞാൻ പോകും. രശ്മിക ഞങ്ങളെ ക്ഷണിക്കില്ലെന്ന് ഞങ്ങൾക്കറിയാം, പുതിയ കാര്യമൊന്നുമില്ല. രക്ഷിത് ഷെട്ടിയെ സംബന്ധിച്ചിടത്തോളം, അവൻ ചെറിയ കുട്ടിയൊന്നുമില്ല. ചോക്ലേറ്റും കഴിച്ച്, വിഷമിച്ച് ഇരിക്കുന്ന പ്രായവുമല്ല'', എന്ന് പ്രമോദ് മറുപടി പറഞ്ഞു.
ആ പ്രസ്താവന എന്നാൽ ആരാധകരെ ചൊടിപ്പിച്ചു. വീഡിയോയ്ക്കുതാഴെ അവർ കമന്റുകളുമായി രംഗത്തെത്തി. 'ക്ഷമിക്കണം ബൂമർ അങ്കിൾ. രശ്മികയുടെ പേര് ഉപയോഗിച്ച് നിങ്ങൾ എത്ര വർഷം പബ്ലിസിറ്റി തേടും?', 'വേർപിരിഞ്ഞതിന് ശേഷം ആരാണ് അവരുടെ മുൻ കാമുകനെയും സുഹൃത്തുക്കളെയും അവരുടെ വിവാഹത്തിന് ക്ഷണിക്കുക?', 'നിങ്ങൾ എല്ലാവരും പൊതുജനങ്ങൾ ഉൾപ്പെടെ അവളെ ഉപദ്രവിച്ചു. അവളെ ഉപദ്രവിക്കുന്നവരെയോ അപമാനിക്കുന്നവരെയോ അവൾ എന്തിനാണ് ക്ഷണിക്കുന്നത്?', 'രശ്മികയുടെ തുടക്കകാലത്ത് തന്നെക്കാൾ പതിമൂന്നുവയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കുന്നത് ആളുകൾക്ക് ഒരു പ്രശ്നമായി തോന്നിയില്ലേ', 'വർഷങ്ങൾ എത്ര കഴിഞ്ഞു, ഇപ്പോഴും മുന്നോട്ടുപോവാൻ ആളുകൾക്ക് കഴിയുന്നില്ലേ....'കമന്റുകൾ നീളുന്നു.
2016-ൽ 'കിരിക് പാർട്ടി' എന്ന സിനിമയിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം. തൊട്ടടുത്തവർഷം സിനിമയിലെ സഹതാരമായ രക്ഷിത് ഷെട്ടിയുമായി അവരുടെ വിവാഹനിശ്ചയം നടന്നു. രശ്മികയ്ക്ക് 21 വയസ്സ് മാത്രമേ അന്നുണ്ടായിരുന്നുള്ളൂ, രക്ഷിതിന് 34 വയസ്സും. 2018 സെപ്റ്റംബറിൽ, വിവാഹനിശ്ചയം ഉപേക്ഷിച്ചതായി താരങ്ങൾ പ്രഖ്യാപിച്ചു. ഒത്തുപോകാൻ കഴിയില്ലെന്നതായിരുന്നു കാരണമായി പറഞ്ഞത്. വാർത്ത പുറത്തുവന്നതിനുപിന്നാലെ രശ്മിക കടുത്ത ട്രോളിങ്ങും നേരിടേണ്ടിവന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna`s former fiance Rakshit Shetty`s friend, Pramod Shetty, comments on not receiving a wedding invite, sparking fan debate
Published: 21 Feb 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented