ധ്രുവ ജ്യോതി സർക്കാർ, സാംഘതി ബാനർജി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബംഗാളി സീരിയലാണ് 'കമലാ നിവാസ്'. ചിത്രത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡ് വിവാദത്തിൽ പെട്ടിരിക്കുകയാണ്. സീ ബംഗ്ലയിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ, നായകനടൻ പാറ്റയെ ഭക്ഷിക്കുന്ന രംഗം കാണിച്ചതോടെയാണ് വിവാദമായത്.
രംഗത്തിൽ, നായകൻ തന്റെ ഭാര്യയോടൊപ്പം വീട്ടിലെത്തുന്നു. ആദ്യ രാത്രിയിൽ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഭാര്യയെ ഒരു പാറ്റ കടിക്കുന്നു. തങ്ങളെ ശല്യപ്പെടുത്താൻ വന്ന പാറ്റയോടുള്ള ദേഷ്യത്തിൽ, അയാൾ പാറ്റയെ കൈകൊണ്ട് പിടിച്ച്, ഗ്ലാസിലെ പാലിൽ അതിനെ മുക്കിക്കഴിക്കുന്നു (eating a cockroach). ഇതു കണ്ട് ഭാര്യ ഞെട്ടുകയും ചെയ്യുന്നുണ്ട്.
സീ ബംഗ്ലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പാറ്റയുടെ ഭാഗം കാണിക്കുന്ന രംഗങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇന്റർനെറ്റ് ശക്തമായ ഭാഷയിലാണ് ഇതിനെതിരേ പ്രതികരിച്ചത്. shock value ഉണ്ടാക്കാനായി യുക്തിയില്ലാത്ത കാര്യങ്ങൾ കാണിക്കുകയാണെന്ന് പലരും വിമർശിച്ചു.
ഇപ്പോഴത്തെ സീരിയലുകളിൽ എന്താണ് സംഭവിക്കുന്നത്? ഇത് എങ്ങനെ അർത്ഥവത്താകും?, അവർ സ്വന്തം സ്നേഹം കാണിക്കാൻ പാറ്റയെ കഴിക്കുകയാണോ? ഞാൻ ചിരിക്കണോ കരയണോ?, പാറ്റയുടെ രംഗം ഒഴികെ എല്ലാം വളരെ നല്ലതായിരുന്നു, വിരാജ് ഡോബ്രിയാൽ ഇത് നന്നായി ചെയ്തു-എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. 'കമലാ നിവാസ്' സീ ബംഗ്ലയിൽ വൈകുന്നേരങ്ങളിലാണ് പ്രക്ഷേപണം നടത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kamala Nivas serial faces backlash for a bizarre scene involving a groom eating a cockroach., The scene was intended to show the groom's 'love' but was perceived as illogical and shocking., Viewers compared the scene to past tropes seen in Hindi television dramas like Saubhagyavati Bhava., The show airs on Zee Bangla and streams on Zee5.
Published: 29 Jun 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented