സംഗീത സംവിധായകൻ എആർ റഹ്‌മാൻ അടുത്തിടെ ചെന്നൈയിൽ നടത്തിയ സംഗീതപരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടിക്കിടെ തന്നോടൊപ്പം കാണികളും ഗാനം ഏറ്റുപാടിയപ്പോൾ അദ്ദേഹം അവർക്കു മുമ്പിൽ വികാരനിർഭരനായി മുട്ടുകുത്തുന്ന വീഡിയോയാണിത്. ചടങ്ങിൽ പങ്കെടുത്ത ഒരു ആരാധികയാണ് വീഡിയോ പങ്കുവെച്ചത്. "ആരാധകരെല്ലാം ഈ വരി പാടിയപ്പോൾ എ.ആർ.ആർ. മുട്ടുകുത്തി" എന്നാണ് വീഡിയോക്ക് നൽകിയ അടിക്കുറുപ്പ്.
ധനുഷ് നായകനായ 2024-ലെ 'റായൻ' എന്ന ചിത്രത്തിലെ 'അടങ്ങാത അസുരൻ' എന്ന ഗാനമാണ് റഹ്‌മാൻ അവതരിപ്പിച്ചത്. ധനുഷും റഹ്മാനൊപ്പം വേദിയിലുണ്ടായിരുന്നു. ആരാധകർ അദ്ദേഹത്തോടൊപ്പം ചേർന്ന് ഗാനം ഏറ്റുപാടി. ഇതുകണ്ട് വികാരഭരിതനായ റഹ്‌മാൻ വലിയ പുഞ്ചിരിയോടെ ആലാപനം തുടർന്നു. ആരാധകർ ഇതു തുടർന്നപ്പോൾ അദ്ദേഹം അവരോടുള്ള ആദരസൂചകമായി മുട്ടുകുത്തുകയായിരുന്നു. ഇത് ആരാധകരെയും ആവേശത്തിലാഴ്ത്തി.
സോഷ്യൽ മീഡിയയിലെ വീഡിയോക്കുതാഴെയും ആരാധകർ പ്രതികരണവുമായെത്തി. "അദ്ദേഹം 'ഉസൂറേ നീ താനെ' ഞങ്ങളെ നോക്കി പാടിയല്ലേ, അതു മതി, ഞാൻ ചന്ദ്രനിലെത്തി" എന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം, കച്ചേരിക്ക് ശേഷം, റഹ്‌മാൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പരിപാടിക്കിടെ സ്വന്തം ക്യാമറയിൽ പകർത്തിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് റഹ്മാൻ ഇങ്ങനെ കുറിച്ചു: "ഹോം സ്വീറ്റ് ഹോം.. എൻ്റെ പ്രിയപ്പെട്ട കുടുംബം.. സ്പർശിച്ചു. അടുത്ത 40 ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ ഒരു ഇടവേള എടുക്കുന്നതിന് മുമ്പ്.. ഇതൊരു നല്ല വിടവാങ്ങലാണ്"
ചിന്മയി ശ്രിപാദ, എആർ അമീൻ, രക്ഷിത സുരേഷ്, നിസ ഷെട്ടി, നിതേഷ് അഹേർ, അമൃത സുരേഷ്, നകുൽ അഭ്യങ്കർ, ആദിത്യ ആർകെ, ശ്രീനിവാസ എന്നിവരും ചെന്നൈയിൽ അദ്ദേഹത്തോടൊപ്പം കച്ചേരിയിൽ പങ്കെടുത്തു.
'ഛാവ' എന്ന സിനിമ 'വിഭജനമുണ്ടാക്കുന്ന' സിനിമയാണെന്ന് ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ബോളിവുഡിലെ അവസരങ്ങൾ കുറയുന്നത് 'സാമുദായിക വിദ്വേഷം' കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന്റെ പേരിൽ വ്യാപകവിമർശനമാണ് അദ്ദേഹം നേരിട്ടത്. ചിലർ അദ്ദേഹത്തിൻ്റെ പ്രസ്താവനയുടെ പേരിൽ വിമർശിച്ചപ്പോൾ, മറ്റുള്ളവർ അദ്ദേഹത്തെ പിന്തുണച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Watch AR Rahman get emotional as the audience sings along at his Chennai concert. A touching moment of reverence for the music maestro.
Published: 18 Feb 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented