ചെന്നൈയിൽ ഏറ്റവും പ്രശസ്തവും ആഡംബരവുമായിട്ടുള്ള സ്ഥലമാണ് പോയസ് ഗാർഡൻ (Poes Garden). മുൻനിര രാഷ്ട്രീയക്കാരും സിനിമാക്കാരും ഇവിടെയാണ് താമസമാക്കിയിട്ടുള്ളത്. ജെ.ജയലളിതയുടെ ഏറ്റവും പ്രശസ്തമായ വാസസ്ഥലം ഇവിടെയായിരുന്നു. ഒരുകാലത്ത് പോയസ് ഗാർഡൻ എന്നാൽ ജയലളിതയായിരുന്നു. ഇപ്പോൾ അവിടെ താമസിക്കുന്നത് രജനീകാന്ത്, ധനുഷ് തുടങ്ങിയവരാണ്.
രജനീകാന്ത് നേരത്തെ തന്നെ പോയസ് ഗാർഡനിലാണ് താമസം. എന്നാൽ ധനുഷ് 2024-ലാണ് ഇവിടെ വീടുവാങ്ങിയത്. അന്ന് 150 കോടിക്കാണ് ഒരു ആഡംബരബംഗ്ലാവ് അദ്ദേഹം സ്വന്തമാക്കിയത്. പരിമിതമായ ഭൂമി ലഭ്യതയും കർശനമായ വികസന നിയന്ത്രണങ്ങളും കാരണം, പോയസ് ഗാർഡനിൽ വീടുകളും മറ്റും വാങ്ങുമ്പോൾ ചെന്നൈയിലെ തന്നെ ഏറ്റവും ഉയർന്നതുകയാണ് നൽകേണ്ടിവരുന്നത്.
ഈയടുത്ത് പുതിയ താമസക്കാർ കൂടി പോയസ് ഗാർഡനിലേക്കെത്തി. റിപ്പോർട്ടുകൾ പ്രകാരം നടി നയൻതാരയാണ് പോയസ് ഗാർഡനിൽ വീട് വാങ്ങിയ പുതിയ താരം. ഒരു ആഡംബര ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റാണ് താരകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. 31.5 കോടി രൂപയ്ക്കാണ് ഇത് വാങ്ങിയത്.
തേനാപേട്ടിലെ ഒരു റസിഡൻഷ്യൽ പ്രൊജക്ടിൽ നാല്, അഞ്ച് നിലകളിലായിട്ടാണ് അപ്പാർട്ട്‌മെന്റുള്ളത്. 2025 ഡിസംബറിലാണ് കരാർ രജിസ്റ്റർ ചെയ്തതെന്നും പറയപ്പെടുന്നു. നയൻതാരയുടെയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെയും പേരിലുള്ളതാണ് ഈ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റ്. രേഖകൾ പ്രകാരം നയൻതാരയ്ക്ക് 90 ശതമാനം ഓഹരിയും വിഘ്‌നേഷ് ശിവന് 10 ശതമാനം ഓഹരിയുമാണ് ഉള്ളത്. 16,500 ചതുരശ്രഅടിയാണ് ഇതിന്റെ വിസ്തീർണം.
ഡ്യൂപ്ലെക്സിന്റെ വലിപ്പവും ലേഔട്ടും കണക്കിലെടുക്കുമ്പോൾ, ഒന്നിലധികം കിടപ്പുമുറികൾ, വിശാലമായ ലിവിങ് ഏരിയകൾ, പ്രീമിയം ഇന്റീരിയറുകൾ, സ്വകാര്യ ടെറസുകൾ എന്നിവയും മറ്റ് ആധുനിക സൗകര്യങ്ങളും ഈ അപ്പാർട്ട്‌മെന്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ അൽവാർപേട്ടിലെ വീനസ് കോളനിയിലുള്ള 7000 സ്‌ക്വയർ ഫീറ്റ് വീട്ടിലാണ് നയൻതാരയും വിഘ്‌നേഷും കുഞ്ഞുങ്ങളോടൊപ്പം താമസിക്കുന്നത്. ഹോം-ഓഫീസ്, ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന രീതിയിലാണ് ദമ്പതികൾ ഉപയോഗിക്കുന്നത്.
ഇതുകൂടാതെ ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിലായി വീടുകളും അപ്പാർട്ട്‌മെന്റുകളുമുണ്ട് നയൻതാരയ്ക്ക്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ രണ്ട് വീടുകളാണ് അവർക്കുള്ളത്. ഓരോന്നും 15 കോടിക്കാണ് വാങ്ങിയിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nayanthara and Vignesh Shivan purchased a duplex apartment in Chennai's Poes Garden. The property was bought for ₹31.5 crore. Their new neighbours include superstars Rajinikanth and Dhanush.
Published: 06 Mar 2026, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented