മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തുടക്കം' എന്നാണ് പേരിട്ടിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആന്റണിയുടെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
ചടങ്ങിൽ സുചിത്ര മോഹൻലാലാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. പ്രണവ് മോഹൻലാൽ ആദ്യ ക്ലാപ്പ് അടിച്ചു. ചടങ്ങിൽ സംസാരിച്ച മോഹൻലാൽ തന്റെ രണ്ടുമക്കളും സിനിമയിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞു. ''രണ്ടുപേരും സ്വകാര്യതയ്ക്ക് ഒരുപാട് വില കൽപ്പിക്കുന്നവരാണ്. രണ്ടുപേരും അവരുടേതായ പാതയിലൂടെ പോയപ്പോൾ, ഞാനവരുടെ തീരുമാനത്തെ ബഹുമാനിക്കുകയും ചെയ്തു. വിസ്മയ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാനതിനെ പിന്തുണച്ചു''. നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ലാൽ പറഞ്ഞു.
''എന്റെ ജീവിതത്തിൽ നടന്നതെല്ലാം വിസ്മയം പോലെ തോന്നുന്നു. അതുകൊണ്ടാണ് മകൾക്ക് ഞാൻ വിസ്മയ എന്ന് പേരിട്ടത്. ഒരിക്കലും നടനാകുമെന്ന് തീരുമാനിച്ചയാളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിലെത്തി''.
മൂആ തായ് ഉൾപ്പെടെയുള്ള ആയോധനകലകളിൽ പരിശീലനം നേടിയിട്ടുണ്ട് വിസ്മയ. സിനിമയ്ക്ക് മുന്നോടിയായി തായ്‌ലൻഡിലെ ഫിറ്റ്‌നെസ് ക്യാമ്പിൽ വീണ്ടും പരിശീലനത്തിനായി വിസ്മയ എത്തിയിരുന്നു. എഴുത്തിലും താത്പര്യമുള്ള വിസ്മയയുടേതായി, ഒരു കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
ഈ വർഷം തങ്ങൾക്ക് വളരെ സ്‌പെഷലാണെന്ന് സുചിത്ര മോഹൻലാൽ ചടങ്ങിൽവെച്ച് പറഞ്ഞു. ''ചേട്ടന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചു. പിന്നെ പ്രണവിന്റെ അടുത്ത സിനിമ റിലീസാവുന്നു. അതും എനിക്കേറെ സ്‌പെഷലാണ്''.
പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രമായ 'ഡീയസ് ഈറെ' നാളെ തിയേറ്ററുകളിലെത്തും. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Vismaya Mohanlal`s debut film `Thudakkam`, directed by Jude Anthany Joseph, has its puja ceremony
Published: 30 Oct 2025, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented