മഞ്ഞപ്പൊന്ന് ചൂടുന്ന മേടപ്പുലരിയെക്കുറിച്ചും വിഷുക്കണിയെക്കുറിച്ചും വര്‍ണിക്കുന്ന പാട്ടുകളേറെയുണ്ട്, സിനിമയില്‍. മലയാളികളെന്നും ആസ്വദിക്കുന്ന മനോഹരമായ കുറേ ഗാനങ്ങള്‍. ഒരിക്കലും മറക്കാനാവാത്ത ചില പാട്ടുകളിലൂടെ....
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ
വിഷു എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ഈ പാട്ടാണ്, ഒരിക്കലും മറക്കാനാവാത്ത വിഷുപ്പാട്ട്. പൂന്താനം എഴുതിയ വരികളാണിത്. 'ഓമനക്കുട്ടന്‍' (1964) എന്ന സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍, ഈ വരികള്‍ക്ക് ഈണംനല്‍കിയത് ജി.ദേവരാജനാണ്. പാടിയിരിക്കുന്നത് പി.ലീലയും രേണുകയും ചേര്‍ന്നാണ്.
ചെത്തി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
ഗുരുവായൂരപ്പന്റെ രൂപം തെളിയുന്നു ഈ വരികളില്‍. മയില്‍പ്പീലി ചൂടി, മഞ്ഞത്തുകില്‍ ചുറ്റി, ഓടക്കുഴലൂതുന്ന ആ രൂപം. 1969-ല്‍ പുറത്തിറങ്ങിയ 'അടിമകള്‍' എന്ന സിനിമയിലേതാണ് ഈ മനോഹരഗാനം. വയലാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജി.ദേവരാജനാണ്. പാടിയത് പി.സുശീലയും.
തിരിയോ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലില്‍ കിങ്ങിണി കയ്യില്‍ പൂത്തിരി
നാളെ പുലരിയില്‍ വിഷുക്കണി
'മൂന്നുപൂക്കള്‍' (1971) എന്ന സിനിമയിലേതാണ് ഈ പാട്ട്. അരിയും വെള്ളരിക്കയും വെണ്‍പുടവയും നിരത്തി കണിയൊരുക്കുന്നതും കൈനീട്ടം വാങ്ങുന്നതുമെല്ലാം മനോഹരമായി എഴുതിയിരിക്കുന്നു പി.ഭാസ്‌കരന്‍. ഈണം പകര്‍ന്നത് പുകഴേന്തിയും പാടിയത് എസ്.ജാനകിയും.
എന്റെ കൈയില്‍ പൂത്തിരി
നിന്റെ കൈയില്‍ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
പുലരിക്കു പൊന്‍പണം കൈനീട്ടം
അടിമുടി വിഷുപ്പാട്ടാണിത്. പൂത്തിരിയും വെള്ളിമത്താപ്പും കൈനീട്ടവുമെല്ലാം മിന്നിമായുന്നു. 'സമ്മാനം' (1975) എന്ന സിനിമയിലേതാണിത്. വരികളെഴുതിയത് വയലാറാണ്. സംഗീതം നല്‍കിയിരിക്കുന്നത് വി.ദക്ഷിണാമൂര്‍ത്തി.
മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
'നന്ദനം' (2002) എന്ന സിനിമയില്‍ നിന്നുള്ളതാണ് ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതിയത്. സംഗീതം രവീന്ദ്രനും പാടിയത് കെ.എസ്.ചിത്രയും.
കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍ (സിനിമ: 'ലക്ഷ്മി'), സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ (സിനിമ: ചുക്ക്), കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ (സിനിമ: 'അമ്മയെ കാണാന്‍'), മൈനാകപ്പൊന്‍മുടിയില്‍ പൊന്നുരുകിത്തൂവിപ്പോയ് (സിനിമ: 'മഴവില്‍ക്കാവടി'), വിഷുക്കിളി കണിപ്പൂ കൊണ്ടു വാ (സിനിമ: 'ഇവന്‍ മേഘരൂപന്‍'), പാടുന്ന വിഷു പക്ഷികള്‍ (സിനിമ: പുനരധിവാസം), കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ (സിനിമ: 'ഒരു അഭിഭാഷകന്റെ കേസ് ഡയറി'), കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ (സിനിമ: 'അരയന്നങ്ങളുടെ വീട്'), മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് ('ദേവാസുരം') എന്നീ പാട്ടുകള്‍ മറക്കാന്‍ കഴിയില്ല.
Content Highlights: vishu songs in malayalam movies
Published: 14 Apr 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented