
ഈദിന് റിലീസിനെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍' ആദ്യദിവസം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ലോകമെമ്പാടും ആദ്യദിനത്തിലെ കളക്ഷന്‍ 54 കോടി രൂപയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ഇറങ്ങിയ സല്‍മാന്‍ഖാന്‍ ചിത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ ഓപണിങ് കളക്ഷനായിരിക്കുമിത്.
ഞായറാഴ്ചയാണ് 'സിക്കന്ദര്‍' തിയേറ്ററുകളിലെത്തിയത്. രണ്ടുവര്‍ഷത്തിനിടെ സല്‍മാന്‍ ഖാന്റേതായി പുറത്തുവന്ന ആദ്യത്തെ സിനിമയായതുകൊണ്ടുതന്നെ സൂപ്പര്‍സ്റ്റാറിന്റെ മടങ്ങിവരവായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 2023-ല്‍ 'കിസി കാ ഭായ് കിസി കി ജാന്‍' പരാജയപ്പെട്ടതിന് ശേഷം, ഈദിന് തന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരമായിയിരുന്നു സല്‍മാന് 'സിക്കന്ദര്‍'.
അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോഡുകളൊന്നും തന്നെ സിനിമയുണ്ടാക്കിയില്ല. ഇന്ത്യയില്‍ മാത്രം 26 കോടി രൂപയാണ് 'സിക്കന്ദര്‍' നേടിയത്. വിക്കി കൗശല്‍ നായകനായ ഛാവ 31 കോടി രൂപ നേടിയിരുന്നു. സല്‍മാന്‍ ഖാന്‍ സിനിമയ്ക്ക് കിട്ടേണ്ട ഒരു നേട്ടം ഇതൊന്നുമായിരുന്നില്ലെന്നാണ് പ്രതികരണം. ഷാരൂഖ് ഖാന്റെ ജവാന്‍ 109 കോടി രൂപയാണ് ഓപണിങ് ദിവസം നേടിയിരുന്നത്.
മോഹന്‍ലാല്‍ നായകനായ 'എമ്പുരാന്‍' ദേശീയ തലത്തില്‍ തന്നെ റെക്കോഡുകളുടെ പേരില്‍ ചര്‍ച്ചയായി. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും വലിയ ഓപണിങ് നേടുന്ന സിനിമയായി 'എമ്പുരാന്‍' റെക്കോഡിട്ടിരുന്നു.
തിങ്കളാഴ്ചത്തേയും ചൊവ്വാഴ്ചത്തേയും നേട്ടം പരിഗണിച്ചേ 'സിക്കന്ദറി'ന് തിരിച്ചുകയറിവരാന്‍ സാധിക്കുമോ എന്നു പറയാന്‍ സാധിക്കൂ. ഓണ്‍ലൈനില്‍ ലീക്കായത് സിനിമയെ തളര്‍ത്തിയിട്ടുണ്ടെന്നാണ് അനുമാനം. 600-ഓളം വെബ്‌സൈറ്റുകളിലാണ് 'സിക്കന്ദര്‍' ചോര്‍ന്നത്. നായകന്റെയും നായിക രശ്മിക മന്ദാനയുടെയും പ്രായവ്യത്യാസത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയുമെല്ലാം ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചിട്ടുണ്ടാവാം.
എ.ആര്‍. മുരുകദാസാണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, സത്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.
Content Highlights: salman khans sikandar falling short of previous eid hits
Published: 31 Mar 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented