രജനീകാന്തിന്റെ ലാല്‍ സലാം എന്ന സിനിമ റിലീസിനുമുമ്പേ തന്നെ ചര്‍ച്ചയാവുന്നു. എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം ചെയ്ത ഒരു പാട്ടാണ് എല്ലാ കോലാഹലങ്ങള്‍ക്കും തിരികൊളുത്തിയത്. കാരണം അതില്‍ പാടിയ ബംബ ബാക്യ, ഷാഹുല്‍ ഹമീദ് എന്നിവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചതാണ്. അവരുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനസൃഷ്ടിക്കുകയായിരുന്നു റഹ്മാന്‍ ചെയ്തത്.
സംഭവം പുറത്തുവന്നതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. സംഗീതജ്ഞര്‍ പുതിയ ടെക്‌നോളജിയുമായി ഇഴുകിച്ചേരണമെന്ന് ചിലര്‍ പറയുമ്പോള്‍, മരിച്ചവരുടെ ശബ്ദം ഉപയോഗിച്ചത് അവരോടുള്ള അനാദരവാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായി റഹ്മാന്‍ തന്നെ രംഗത്തെത്തി. ഗായകരുടെ ശബ്ദം ഉപയോഗിക്കുന്നതിനായി കുടുംബാംഗങ്ങളില്‍നിന്ന് അനുവാദമെടുത്തിരുന്നുവെന്നും അതിനുള്ള പ്രതിഫലം കൊടുത്തിരുന്നുവെന്നും റഹ്മാന്‍ എക്‌സില്‍ കുറിച്ചു. ഇതാദ്യമായിട്ടാണ് മരിച്ചവരുടെ ശബ്ദം എ.ഐ. ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച് പാട്ടിലുള്‍പ്പെടുത്തുന്നത്.
ബാക്യരാജ് എന്ന ബംബ ബാക്യ 2022-ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിക്കുന്നത്. യന്തിരന്‍, രാവണന്‍, സര്‍ക്കാര്‍, ബിഗില്‍ തുടങ്ങിയ കുറേ സിനിമകളില്‍ റഹ്മാനുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് ബാക്യ. പൊന്നിയിന്‍ സെല്‍വനിലെ പൊന്നി നദി പാക്കണുമേ എന്ന പാട്ടാണ് അദ്ദേഹം അവസാനമായി പാടിയത്.
കാതലനിലെ ഊര്‍വസി ഊര്‍വസി, ജെന്റില്‍മാനിലെ ഉസലാംപട്ടി പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള കുറേ റഹ്മാന്‍ ഹിറ്റുകള്‍ പാടിയിട്ടുണ്ട് ഷാഹുല്‍ ഹമീദ്. 1997-ല്‍ ചെന്നൈയിലുണ്ടായ ഒരു കാറപകടത്തിലാണ് മരിക്കുന്നത്.
Content Highlights: recreated sounds of singers by using A.I technology
Published: 31 Jan 2024, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented