നടി ശ്രീദേവിയെ നായികയാക്കി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് രാം ഗോപാൽ വർമ്മ. ‘ഗൺസ് ആൻഡ് തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ആത്മകഥയിലൂടെ ശ്രീദേവിയോടുള്ള തന്റെ അടങ്ങാത്ത ഭ്രമത്തെപ്പറ്റി അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. 2015-ലിറങ്ങിയ പുസ്തകം വലിയ കോലാഹലങ്ങൾക്കും വഴിവെച്ചു. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആർജിവി പറഞ്ഞത് താൻ 'മരിച്ചവരെക്കുറിച്ച് (Dead People) ഒട്ടും ചിന്തിക്കാറില്ല' എന്നാണ്.
അഭിമുഖത്തിനിടയിൽ, പ്രിയതാരത്തിന്റെ ജന്മവാർഷികം എങ്ങനെയാണ് ആഘോഷിച്ചതെന്നും, അവരുടെ സിനിമകൾ കാണുകയോ ഓർക്കാറോ ഉണ്ടോയെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. “ഇല്ല! ഞാൻ മരിച്ചവരെക്കുറിച്ച് ഒട്ടും ചിന്തിക്കാറില്ല. അവർ നമ്മെ വിട്ടുപോയാൽ പിന്നെ എന്റെ ജീവിതത്തിൽ അവരില്ല. മരിച്ചവരെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹർഷവർദ്ധൻ റാണേയ്‌ക്കൊപ്പമുള്ള എന്റെ ‘പോലീസ് കമ്പനി’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണിപ്പോൾ പൂർണമായും"-അദ്ദേഹം പറഞ്ഞു.
അതേസമയം, ചെന്നൈയിലെ വീട്ടിൽ വെച്ച് ശ്രീദേവിയെ ആദ്യമായി കണ്ടുമുട്ടിയ ഓർമ്മകൾ ആർജിവി പങ്കുവെച്ചു. “സിനിമയിൽ ഒപ്പിടാൻ വേണ്ടി ഞാനവരെ കാണാൻ ചെന്നൈയിലെ വീട്ടിൽ പോയിരുന്നു. അവരുടെ അമ്മയ്ക്കൊപ്പം സ്വീകരണമുറിയിൽ ഇരുന്നു, ആ സമയത്ത് ശ്രീദേവി ഒരു ഫ്ലൈറ്റ് യാത്രയ്ക്കുവേണ്ടി പാക്ക് ചെയ്യുകയാണ്, അവർ മുറിയിലേക്ക് വന്നുംപോയുമിരുന്നു. അവർ മുറിയിലേക്ക് വരുമ്പോഴൊക്കെ ഒരു ഉന്മേഷദായകമായ കാറ്റ് വീശുമ്പോലെയാണ് തോന്നിയത്. അവൾ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരൊറ്റ തവണ. അവളിവിടെ ജീവിച്ചിരുന്നുവെന്ന് മനുഷ്യരാശി അറിയാൻ വേണ്ടി മാത്രം."-അദ്ദേഹം പറഞ്ഞു.
ശ്രീദേവിയെക്കുറിച്ച് അന്ന് പറഞ്ഞത്
ആർജിവിയുടെ ‘ഗൺസ് ആൻഡ് തൈസ്’ എന്ന പുസ്തകത്തിൽ ശ്രീദേവിക്കായി ഒരു അധ്യായം മാറ്റിവെച്ചിരുന്നു, ശ്രീദേവിയോടുള്ള തന്റെ ഭ്രമത്തെക്കുറിച്ചാണ് ആ അധ്യായത്തിൽ അദ്ദേഹം സംസാരിച്ചത്. "ആ മാലാഖയെ സ്വർഗ്ഗത്തിൽ നിന്ന് സാധാരണമായ ഒരു ജീവിതത്തിലേക്ക് കൊണ്ടുവന്നതിന്, ബോണി കപൂറിനെ വെറുത്തിരുന്നു" എന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായങ്ങളെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. "ശ്രീദേവിജിയുടെ പ്രശസ്തി അവരുടെ അഭിനയശേഷി കൊണ്ടുമാത്രമല്ല, മറിച്ച് ഹിമ്മത്വാല സിനിമയുടെ കാലത്തെ മുൻനിര നിരൂപകർ പറഞ്ഞതുപോലെ അവരുടെ മനോഹരമായ തുടകൾ കൂടിയാണ് കാരണം. അഭിനയപ്രഭാവം മാത്രമാണ് താരപദവിയുടെ അളവുകോലെങ്കിൽ സ്മിത പാട്ടീൽ ശ്രീദേവിയേക്കാൾ വലുതാകാത്തത് എന്തുകൊണ്ടാണ്... തുടകളാണ് വ്യത്യാസമുണ്ടാക്കിയത്."-ആർജിവി പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ram Gopal Varma stated he does not think of dead people, including late actor Sridevi., RGV contributed a chapter on Sridevi to the biography 'The Empress' by Dhiraj U Kumar., The director is currently focusing on his upcoming film 'Police Company' starring Harshvardhan Rane., RGV previously sparked controversy with his writings about Sridevi in his memoir 'Guns and Thighs'.
Published: 18 Aug 2026, 04:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented