'നാഗിന്‍' എന്ന ഹിന്ദി ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പില്‍ 'നാഗകന്യക'യായി മലയാളിയുടെ ഇഷ്ടംനേടിയ നടിയാണ് മൗനി റോയ്. സീരിയലുകളിലും സിനിമയിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്‍ഡസ്ട്രിയില്‍ ഏറെ തിളങ്ങിനില്‍ക്കുന്ന താരം. ഇന്‍സ്റ്റഗ്രാമില്‍ 34 മില്യണ്‍ ഫോളോവേഴ്‌സാണ് മൗനിക്കുള്ളത്. സൗന്ദര്യം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വളരെയധികം ശ്രദ്ധ നല്‍കുന്ന നടിയാണവര്‍. സ്വന്തം ലുക്കിന് പലതവണ അപ്‌ഡേഷന്‍ വരുത്തിയ നാഗിനിയുടെ ഏറ്റവും പുതിയ സൗന്ദര്യപരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോഴും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയാണ്.
തങ്ങള്‍ കണ്ടുപരിചയിച്ച നടി ഇങ്ങനെയല്ലെന്നും ഏറ്റവും പുതിയ ബൊട്ടോക്‌സ് ചികിത്സയില്‍ നെറ്റിക്ക് കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. ഇത് മൗനി റോയ് ആണെന്നു പോലും തിരിച്ചറിയാനാവുന്നില്ലെന്ന് മറ്റു ചിലര്‍. പെട്ടെന്നുള്ള മൗനിയുടെ മാറ്റം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ചിലര്‍ അവരുടെ ശസ്ത്രക്രിയയുടെ പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗീയമായാണ് കമന്റുകളിടുന്നത്.
മൗനി അഭിനയരംഗത്തേക്കു വന്ന സമയത്തെ രൂപവും പഴയ വീഡിയോകളും വീണ്ടും ചര്‍ച്ചയായി. പലതവണ മാറിയ മുഖമാണ് മൗനിയുടേതെന്നാണ് വിലയിരുത്തല്‍. വെളുക്കാനും മുഖത്തിന് ആകൃതി വരുത്താനും അവര്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ മൗനി അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. അത്തരം അവകാശവാദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത അവര്‍ ആരോപണം ഉന്നയിച്ചവരോട് അതിന് തെളിവുണ്ടോയെന്നും ചോദിച്ചു. ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താനാവില്ലെന്നും വ്യക്തമാക്കി.
അതേസമയം, മൗനി റോയുടെ ഏറ്റവും പഴയ രൂപവും ഇടക്കാലത്തെ രൂപവും ഏറ്റവും പുതിയ രൂപവും തമ്മില്‍ വലിയ അന്തരം പ്രകടമാണ്. ഏറ്റവും പുതിയ ചിത്രത്തില്‍ മൗനി റോയുടെ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ കാണാം. മികച്ചൊരു മേക്കോവര്‍ ആണ് താരം നടത്തിയിരിക്കുന്നത്. പ്രായംകൂടുന്തോറും മൗനിയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അനുയോജ്യമായി മുഖം മെച്ചപ്പെടുത്തുന്നത് ഒരു കലയാണെന്നും.
ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വിനോദ വ്യവസായത്തിലെ സൗന്ദര്യ നിലവാരം നിലനിര്‍ത്താന്‍ നിര്‍ബന്ധിതയാവുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അഭിനയരംഗത്ത് രണ്ടുപതിറ്റാണ്ടിലേക്ക്
2006-ല്‍ ഏക്ത കപൂറിന്റെ ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. കസ്തൂരി, നാഗിന്‍ തുടങ്ങിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. മികച്ച നടിക്കുള്ള ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി പുരസ്‌കാരം മൗനിക്ക് ലഭിച്ചിട്ടുണ്ട്.
2018-ല്‍ ബോളിവുഡ് സിനിമയായ 'ഗോള്‍ഡി'ല്‍ അക്ഷയ് കുമാറിന്റെ നായികയായി സിനിമാ പ്രവേശം നടത്തി. സിനിമ വലിയ വിജയമായിരുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. റോമിയോ, ഇക്ബര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രമായി. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍ സ്വദേശിനിയാണ് മൗനി. നാടകനടിയായിരുന്ന മുക്തിയാണ് അമ്മ.
തനിക്ക് അഭിനയിക്കാന്‍ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായിട്ടാണ് ഈ രംഗത്തേക്ക് എത്തിയതെന്നും മൗനി പറഞ്ഞിട്ടുണ്ട്. ചിത്രംവരയ്ക്കാനും പാടാനും നൃത്തം ചെയ്യാനും താത്പര്യമുണ്ടായിരുന്ന താരം തെരുവുനാടകങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
Content Highlights: mouni roy gets brutally trolled for her new look
Published: 07 Apr 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented