ഭിനയത്തിനൊപ്പം ജീവിതത്തില്‍ ആത്മീയതയ്‌ക്കും പ്രാധാന്യം നല്‍കുന്ന നടനാണ് മോഹന്‍ലാല്‍. സിനിമയുടെ ഇടവേളകളില്‍ അദ്ദേഹം ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും  ആത്മീയാചാര്യന്മാരില്‍നിന്ന് അനുഗ്രഹം തേടാറുമുണ്ട്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അത്തരമൊരു സന്ദര്‍ശനത്തിന്റെ ചിത്രവും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുരുജി അവധൂത നാദാനന്ദ മഹാരാജിനെയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി സന്ദര്‍ശിച്ചത്.

To advertise here,

ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലെത്തിയാണ് ഗുരുജി അവധൂത നാദാനന്ദയെ മോഹന്‍ലാല്‍ കണ്ടത്.  പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആശ്രമ സന്ദര്‍ശനം നടത്തിയത്.  ആശ്രമത്തില്‍ എത്തിയ മോഹന്‍ലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തും സുഹൃത്തുമായ ആര്‍.രാമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ ആശ്രമത്തിലെത്തിയത്. രാമാനന്ദ് തന്നെയാണ്.

'നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം ... കര്‍ണൂല്‍ ... ' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്