അർജുൻ അശോകൻ നായകനായ തലവര എന്ന ചിത്രത്തിന് വലിയതോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് അടുത്തിടെ ലഭിച്ചത്. ചിത്രത്തിൽ വിറ്റിലിഗോ ബാധിതനായാണ് അർജുൻ അശോകൻ അഭിനയിച്ചത്. യഥാർഥജീവിതത്തിൽ ചിത്രത്തിലെ നായകനുള്ള അതേ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നടിയാണ് മംമ്ത മോഹൻദാസ്.
വളരെ മുമ്പു തന്നെ തന്‍റെ വിറ്റിലിഗോ രോഗത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തലവര എന്ന സിനിമയെ പ്രശംസിച്ചുകൊണ്ടുള്ള മംമ്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സിനിമയിൽ വെള്ളപ്പാണ്ടുള്ള അർജുന്റെ കഥാപാത്രത്തിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മംമ്ത, സിനിമയുടെ അവതരണരീതി, കഥാപാത്ര രൂപീകരണം തുടങ്ങിയവയെ പ്രശംസിച്ചു.
"ഈ സീസണിൽ സൂപ്പർഹീറോയിൻ സിനിമകളുടെ ഉയർച്ചയും ഏറെക്കാലമായി കാത്തിരുന്ന വരവും വിജയങ്ങളും നമ്മൾ ആഘോഷിക്കുമ്പോൾ, നമ്മുടെ ഇടയിൽ ജീവിക്കുന്ന, എല്ലാ ദിവസവും യഥാർഥ പോരാട്ടങ്ങൾ നടത്തുന്ന നിരവധി സൂപ്പർഹീറോകളുടെയും ഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും അത്തരമൊരു തിരക്കഥ തിരഞ്ഞെടുക്കുകയും ചെയ്ത ഒരു നായകനിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനും അദ്ദേഹത്തെക്കുറിച്ച് പറയാനും ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.
സങ്കീർണ്ണമായ ഒരു വിഷയത്തെ കൈകാര്യം ചെയ്തതിന് സംവിധായകൻ അഖിൽ അനിൽകുമാറിന് നന്ദി. മിക്കവർക്കും ഉൾക്കൊള്ളാനാവാത്ത ഒരു സങ്കടക്കഥയായി മാറാൻ സാധ്യതയുണ്ടായിരുന്ന ഒന്നിനെ, ലളിതവും വിനോദവുമാക്കി മാറ്റി, അതും ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെതന്നെ.
വെള്ളപ്പാണ്ടുള്ള ഏതൊരാൾക്കും, കാഴ്ചയിൽ നിസ്സാരമെങ്കിലും സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഈ അവസ്ഥയുമായി ജീവിക്കുന്ന പ്രിയപ്പെട്ടവരെ അടുത്തറിയുന്നവർക്കും നായകന്റെ അനുഭവങ്ങൾ വ്യക്തിപരമായി തോന്നും.’’ മംമ്ത കുറിച്ചു.
ഈ അവസ്ഥയുമായി ജീവിക്കുന്ന ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ട വ്യക്തിപരവും വൈകാരികവും മനഃശാസ്ത്രപരവുമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്ന മനോഹരവും ശക്തവുമായ ഒരു കഥയാണ് തലവരയെന്നും താരം വിശേഷിപ്പിച്ചു. ഒപ്പം സമാനമായ വെല്ലുവിളികളുമായി ജീവിക്കുന്ന എല്ലാവർക്കും അവർ ആശംസകൾ നേർന്നു. ‘’നമ്മൾ ഇതിനെയും അതിലധികത്തെയും കുങ്ഫൂ ചെയ്ത് നേരിടും! പോരാട്ടം തുടരുക"- അവർ കുറിച്ചു.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ്.മെലാനിന്‍റെ അഭാവം മൂലം ശരീരത്തിൽ വെള്ളപാടുകൾ കാണപ്പെടുന്ന അവസ്ഥയാണിത്.
കഴിഞ്ഞ വർഷം ലോക വിറ്റിലിഗോ ദിനത്തോടനുബന്ധിച്ചാണ് മംമ്ത മോഹൻദാസ് തന്‍റെ വിറ്റിലിഗോ ബാധിച്ച ചിത്രം സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Mamta Mohandas lauded `Thalavera` for its sensitive portrayal of vitiligo, a condition she also lives with. She praised Arjun Ashokan`s performance and the film`s impactful storytelling.
Published: 18 Sept 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented