ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും നായികാനായകൻമാരായ ചിത്രമാണ് 'രാവൺ'. 2010-ൽ റിലീസായ ചിത്രത്തിൽ ഗോവിന്ദ, വിക്രം, പ്രിയാമണി എന്നിവരും പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എ.ആർ.റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചപ്പോൾ, വരികളെഴുതിയത് ഗുൽസാർ.
സിനിമയിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് ഡ്യൂപ്പായ സനോബർ പർദിവാല. ക്ലൈമാക്‌സിൽ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ ബോഡി ഡബിളായിട്ടാണ് സനോബർ അഭിനയിച്ചത്. ഒരുയർന്ന പാറക്കെട്ടിൽനിന്ന് മലയിടുക്കിലേക്ക് ഐശ്വര്യ ചാടുന്നുണ്ട് ക്ലൈമാക്‌സിൽ. അവിടെയാണ് സനോബർ എത്തിയത്. എന്നാലത് ജീവൻ തന്നെ അപകടത്തിലാക്കുന്നതായി മാറിയെന്നും അവർ പറയുന്നു.
ഈയിടെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു ബിഹൈൻഡ് ദ സീൻ വീഡിയോ സനോബർ പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ സങ്കീർണതകളെത്തുടർന്ന് ഒരു ആക്ഷൻസീനിന്റെ മധ്യത്തിൽ, താൻ താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. വീഡിയോ പങ്കിട്ടുകൊണ്ട് അവർ കുറിച്ചു, ''150 അടി. 3.5 സെക്കൻഡ്. ഞാൻ ഒരിക്കലും മറക്കാത്ത ഒരു സ്റ്റണ്ട്. രാവണിനായുള്ള ഈ ക്ലിഫ് ജമ്പിനിടെ, ഒരു അപ്രതീക്ഷിത സങ്കീർണത എന്നെ ഏകദേശം 30 മിനിറ്റ് പാറയുടെ മധ്യത്തിൽ തൂങ്ങിക്കിടക്കാൻ നിർബന്ധിതയാക്കി.''
സ്റ്റണ്ട് വർക്കിന്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വശം എടുത്തുകാണിക്കുന്നതിനാണ് താൻ ക്ലിപ്പ് പങ്കിട്ടതെന്നും സനോബർ പറഞ്ഞു.
''സ്റ്റണ്ട് വർക്കിൽ, തയ്യാറെടുപ്പ് എന്നത് സ്റ്റണ്ട് നടപ്പിലാക്കുന്നതിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും ഇത് പറയുന്നു. ശാന്തത പാലിക്കുക. ശ്വസനം നിയന്ത്രിക്കുക. സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കുക. ഊർജ്ജം സംരക്ഷിക്കുക. അങ്ങനെ ഞാൻ ചെയ്തത് അതാണ്-ഒരു വെള്ളച്ചാട്ടത്തിനരികിൽ തങ്ങിനിൽക്കുക, പൂർണ്ണമായും ശാന്തത പാലിക്കുക...ആ വീക്ഷണകോണിൽ നിന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ കാണാൻ കഴിയൂ എന്ന കാഴ്ചപ്പാട് സ്വീകരിക്കുക. ഈ സീൻ പിന്നീട്
ടോറസ് വേൾഡ് സ്റ്റണ്ട് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കുന്നു. ചിലത് മനസ്സിനെ പരീക്ഷിക്കുന്നു. ഇത് രണ്ടും പരീക്ഷിച്ചു'', അവർ കൂട്ടിച്ചേർത്തു.
ബോളിവുഡിലെ മിക്കവാറും എല്ലാ നടിമാർക്കും വേണ്ടി വളരെ അപകടകരമായ സ്റ്റണ്ടുകൾ അവതരിപ്പിച്ചിട്ടുണ്ട് സനോബർ പർദിവാല. 2 ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകളും 5 ടോറസ് വേൾഡ് സ്റ്റണ്ട് നോമിനേഷനുകളും നേടിയിട്ടുണ്ട്. സ്റ്റണ്ടുകൾ, ഗ്ലാസ് ബ്രേക്കിംഗ് സ്റ്റണ്ടുകൾ, ഹെലികോപ്റ്ററുകളിൽ നിന്ന് ചാടൽ, പർവതങ്ങൾ തുടങ്ങി പലതും അവർ സിനിമയിൽ ചെയ്തിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanobar Pardiwala performed a 150ft cliff jump for Aishwarya Rai in the movie Raavan. The stunt resulted in a 30-minute emergency suspension mid-air due to technical complications
Published: 14 Jul 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented