ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വനിതാ സെലിബ്രിറ്റി ബ്രാൻഡായി വളർന്നിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. 2025-ലെ Kroll's Celebrity Brand Valuation Report റാങ്കിങ്ങിൽ ആറാമതെത്തിക്കൊണ്ട് വനിതാ സെലിബ്രിറ്റികളിൽ അവർ ഒന്നാമതായി. ദീപിക പദുകോണിനെയും രശ്മിക മന്ദാനയെയും ആലിയ പിറകിലാക്കി. ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
റിപ്പോർട്ടനുസരിച്ച്, 93.9 മില്യൺ ഡോളറാണ് (ഏകദേശം ₹892 കോടി) ആലിയയുടെ ബ്രാൻഡ് മൂല്യം. ഭർത്താവ് രൺബീർ കപൂർ ഏകദേശം 761 കോടിയുടെ മൂല്യവുമായി പട്ടികയിൽ 10-ാം സ്ഥാനത്താണ്. ആലിയയുടെ അവസാന രണ്ട് ചിത്രങ്ങളായ ജിഗ്രയും ആൽഫയും ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും സമീപ വർഷങ്ങളിൽ, വിശ്വസനീയമായ എൻഡോഴ്സ്മെന്റ് പോർട്ട്‌ഫോളിയോ സ്ഥാപിക്കാനും ആഗോളസ്വാധീനമുണ്ടാക്കാനും അവർക്കായിട്ടുണ്ട്. 85 മില്യണിലധികം ഫോളോവേഴ്സുള്ള ആലിയ, ഡ്വെയ്ൻ ജോൺസൺ, ജെന്നിഫർ ലോപ്പസ് തുടങ്ങിയ താരങ്ങളെ മറികടന്ന് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നടിയായി ലിസ്റ്റ് ചെയ്യപ്പെട്ടു.
ദീപിക പദുകോണാണ് പട്ടികയിൽ ആദ്യപത്തിലിടം പിടിച്ച മറ്റൊരു വനിതാ സെലിബ്രിറ്റി, ഏകദേശം 849.35 കോടി രൂപയാണ് മൂല്യം. പട്ടികയിൽ ഏഴാം സ്ഥാനത്താണവർ. 12-ാം സ്ഥാനമാണ് രശ്മിക മന്ദാനയ്ക്ക്. 715.91 കോടി രൂപയാണ് ബ്രാൻഡ് മൂല്യം. 2024-ലെ 15-ാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം. പാൻ-ഇന്ത്യൻ സിനിമകളിലെ വിജയവും സ്വർവ്സ്കി പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സഹകരണവുമാണ് രശ്മികയെ മുന്നേറാൻ സഹായിച്ചത്.
ഏകദേശം 588.29 കോടിയുടെ മൂല്യവുമായി കരീന കപൂർ ഖാൻ റാങ്കിങ്ങിൽ 15-ാം സ്ഥാനത്താണ്. 17-ാം സ്ഥാനത്താണ് കിയാര അദ്വാനി (493.64 കോടി). 18-ാം സ്ഥാനത്തുള്ള കൃതി സനോൺ, സ്വന്തമായി രൂപം നൽകിയ HYPHEN എന്ന സ്കിൻകെയർ ബ്രാൻഡ് വെറും രണ്ട് വർഷത്തിനുള്ളിൽ 400 കോടി മൂല്യം നേടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനന്യ പാണ്ഡെയാണ് 19-ാം സ്ഥാനത്ത്. ഇന്ത്യയിൽ നിന്നുള്ള ഷനേലിന്റെ ബ്രാൻഡ് അംബാസഡറാണ് അവർ. അതേസമയം, ജാൻവി കപൂർ 23-ാം സ്ഥാനത്താണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt ranks 6th overall, the highest among female celebrities with a valuation of $93.9 million (₹892 crore)., Alia surpasses Ranbir Kapoor, Deepika Padukone, and Rashmika Mandanna in the 2025 Kroll rankings., The 2025 report highlights a shift toward digital-first campaigns and celebrity entrepreneurship over traditional endorsements., Data indicates a decline in traditional advertising efficacy, with digital collaborations now accounting for 60-75% of celebrity deals.
Published: 06 Aug 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented