ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാവാൻ പോകുന്നുവെന്ന ഗോസിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ പരക്കുന്നതിനിടെ ഊഹാപോഹങ്ങളെ കാറ്റിൽ പറത്തിയിരിക്കുകയാണ് താരദമ്പതികൾ.
നെറ്റ്ഫ്ലിക്സിലെ പുതിയ ചിത്രമായ ‘ദി ആർച്ചീസി’ന്റെ സ്‌പെഷല്‍ പ്രീമിയറിന് കുടുംബസമേതമാണ് ഇരുവരും എത്തിയിരിക്കുന്നത്.
ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനായ അഗസ്ത്യയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് ‘ദ ആർച്ചീസ്’. ഇന്നലെ രാത്രി നടന്ന സ്ക്രീനിങ്ങിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, മകൾ ശ്വേത, മരുമകൻ നിഖിൽ നന്ദ, പേരക്കുട്ടികളായ ആരാധ്യ, നവ്യ എന്നിവർക്കൊപ്പമാണ് അഭിഷേകും ഐശ്വര്യയുമെത്തിയത്. സ്ക്രീനിങ്ങിനിടെ ഐശ്വര്യ റായ് അഗസ്ത്യയെ തമാശപൂർവം കളിപ്പിക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. ബച്ചൻ, നന്ദ കുടുംബത്തിനൊപ്പം ടിന അംബാനിയും എത്തിയിരുന്നു.
ബച്ചൻ കുടുംബത്തിൽ ഭിന്നതയുണ്ടെന്നും ഐശ്വര്യയും അഭിഷേകും ഉടൻ പിരിയുമെന്നും ബോളിവുഡിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഇരുവരും കുടുംബസമേതം ഒരു വേദിയിലെത്തുന്നത്.
Content Highlights: aishwaryarai bachchan abishek bachan agastya nanda archies screening
Published: 06 Dec 2023, 11:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented