ഉറങ്ങുമ്പോള്‍ ഇങ്ങനെ കിടന്നാല്‍, കൂര്‍ക്കംവലി ഉണ്ടാവില്ല

കൂര്‍ക്കംവലി പലരുടെയും ഉറക്കംകെടുത്താറുണ്ട്. കൂര്ക്കംവലിക്കുന്നവര്ക്കും ഒപ്പംകിടക്കുന്നവര്ക്കും ഒരുപോലെ അലോസരമുണ്ടാക്കുന്ന ശീലമാണ് ഇത്. വല്ലപ്പോഴുമുള്ള കൂര്‍ക്കംവലിയെ കാര്യമാക്കേണ്ടതില്ല. എങ്കിലും ഇത് പതിവാകുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയുമാകാം കൂര്‍ക്കംവലി. സുഖനിദ്രയ്ക്ക് തടസ്സമാകുന്ന ഈ വില്ലനെ തുരത്താന്‍ ചില വഴികളുണ്ട്.
- ഒരു വശം ചരിഞ്ഞ് കിടക്കുക.
- മദ്യപാനവും പുകവലിയും ഒഴിവാക്കുക.
- ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാന്‍ കിടക്കാതിരിക്കുക.
- പതിവായി വ്യായാമം ചെയ്യുന്നതുവഴി കൂര്‍ക്കംവലി കുറയ്ക്കാം
- ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക.
- പതിവായി ഒരു സമയത്ത് ഉറങ്ങുക. ഉറങ്ങുന്ന മുറി വൃത്തിയായി സൂക്ഷിക്കുക.
- തലയണയില്‍ തല ഉയര്‍ത്തിവച്ച് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും.
- തലയണയുറയും കിടക്കവിരിയും വെടിപ്പോടെ സൂക്ഷിക്കാനും ഇടയ്ക്കിടെ മാറ്റാനും ശ്രദ്ധിക്കുക.
- കൂര്‍ക്കംവലി മാറ്റാനുള്ള ശ്വസന വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്.
- സൈനസൈറ്റിസ്, മൂക്കിലെ ദശ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടോ എന്നും പരിശോധിക്കുക.
Content Highlights: tips to overcome snoring