തൈറോയ്ഡ് മുഴകള്‍ എല്ലാം കാന്‍സര്‍ അല്ല. ഓരോ മുഴയ്ക്കും കൃത്യമായ പരിശോധനയും നിരീക്ഷണവും അത്യാവശ്യമാണ്

#ഡോ. ഷിഖില്‍ പി.

കഴുത്തിന്റെ മുന്‍വശത്തുള്ള ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അന്തര്‍സ്രാവി ഗ്രന്ഥിയായ തൈറോയ്ഡ്  ഗ്രന്ഥി ശരീരത്തിലെ ഉപാപചയ  പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ നിലകള്‍, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വലിപ്പത്തില്‍ ചെറുതാണെങ്കിലും തൈറോയ്ഡിന്റെ  തകരാറുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തൈറോയ്ഡ്  തകരാറുകളില്‍ പ്രധാനമായും ഹൈപ്പോ (hypo), തൈറോയ്ഡിസം  ഹൈപ്പര്‍ (hyper) തൈറോയ്ഡിസം, തൈറോയ്ഡ്  മുഴകള്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 

ഹൈപ്പോ തൈറോയ്ഡിസം എന്നത് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാത്ത ഒരു അവസ്ഥയാണ്. ക്ഷീണം, ശരീര ഭാരം വര്‍ദ്ധിക്കല്‍, മലബന്ധം, തണുപ്പിനോടുള്ള അസഹിഷ്ണുത, വിമ്മിഷ്ടം എന്നിവയാണ് ചില ലക്ഷണങ്ങള്‍. ഇതിന് വിപരീതമാണ് ഹൈപ്പര്‍ തൈറോയിഡ് അവസ്ഥ, ഇവിടെ  അധിക ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു.  ഇത് ശരീര ഭാരം കുറയ്ക്കല്‍, ഉത്കണ്ഠ, വിറയല്‍, വിയര്‍പ്പ്, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിക്കുന്നു. ഇതിന് വിപരീതമാണ് ഹൈപ്പര്‍ തൈറോയിഡ് അവസ്ഥ, ഇവിടെ  അധിക ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു.  ഇത് ശരീര ഭാരം കുറയ്ക്കല്‍, ഉത്കണ്ഠ, വിറയല്‍, വിയര്‍പ്പ്, ഹൃദയമിടിപ്പ് താളം തെറ്റല്‍  എന്നിവയിലേക്ക് നയിക്കുന്നു.

Content Highlights: treatment and diagnosis of thyroid imbalance and thyroid cancer

Continue reading