തടി കുറച്ചാല്‍ ബി.പി.കുറയുമോ? ബി.പി.മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാം

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരുടെ എണ്ണം കൂടിവരുകയാണ്. കേരളത്തിലും വ്യത്യസ്തമല്ല സ്ഥിതി. ഓരോ വീട്ടിലെയും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ഉയര്‍ന്ന ബി.പിയുെണ്ടന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്താണ് രക്തസമ്മര്‍ദം
ശരീരത്തില്‍ രക്തചംക്രമണം നടക്കുമ്പോള്‍ അത് രക്തക്കുഴലിന്റെ ഭിത്തിയിലേല്‍പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ശരീരത്തിന് ആവശ്യമായ പ്രക്രിയയാണ് ഇത്.
സിസ്റ്റോളിക് ബി.പിയും
ഡയസ്റ്റോളിക് ബി.പിയും
ഒരു മനുഷ്യന്റെ ശരാശരി രക്തസമ്മര്‍ദം 120/80 എം.എം. (മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറി) എന്ന തോതിലാണ്. ഇതില്‍ ആദ്യത്തെ സംഖ്യ (120) സൂചിപ്പിക്കുന്നത് ഹൃദയം ധമനികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോള്‍ അവ ധമനിഭിത്തികളില്‍ ഏല്‍പ്പിക്കുന്ന മര്‍ദത്തിന്റെ (സിസ്‌റ്റോളിക് ബി.പി.) ഏറ്റവും ഉയര്‍ന്ന അളവാണ്. ഹൃദയം വിശ്രമിക്കുമ്പോഴുള്ള ഏറ്റവും കുറഞ്ഞ രക്തസമ്മര്‍ദമാണ് രണ്ടാമത്തെ അക്കം (80) സൂചിപ്പിക്കുന്നത്. ഇതാണ് ഡയസ്റ്റോളിക് ബി.പി.
പരിശോധിക്കേണ്ടതെപ്പോള്‍
മാറിയ ജീവിതസാഹചര്യത്തില്‍ 30 വയസ്സാകുമ്പോള്‍തന്നെ ബി.പി.പരിശോധന നടത്തുകയാണ്. ഉചിതം. 35 വയസ്സായാല്‍ തീര്‍ച്ചയായും പരിശോധിക്കണം.
പ്രധാന മരുന്നുകള്‍
ബി.പി.നിയന്ത്രണത്തിനായി വിവിധതരം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്.
* എ.സി.ഇ. ഇന്‍ഹിബിറ്റേഴ്‌സ്: രക്തധമനികളുടെ ഭിത്തിയുടെ പ്രതിരോധം കുറയ്ക്കുന്ന മരുന്നുകളാണ് ഇവ. എന്‍ലാപ്രില്‍, റാമിപ്രില്‍ എന്നിവ. ദിവസം ഒരുനേരമോ രണ്ടുനേരമോ കഴിച്ചാല്‍ മതിയാകും. വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും വില കുറഞ്ഞതുമായ മരുന്നുകളാണ് ഇവ. ടെല്‍മിസാര്‍ട്ടന്‍, ലൊസാര്‍ട്ടന്‍ എന്നിവ എ.ആര്‍.ബി.ഗ്രൂപ്പ് മരുന്നുകളാണ്.
കാല്‍സ്യം ചാനല്‍ ബ്ലോക്കേഴ്‌സ്: അംലോഡിപിനും നിഫഡിപിനുമാണ് സാധാരണ ഉപയോഗിക്കുന്ന കാല്‍സ്യം ചാനല്‍ ബ്ലോക്കേഴ്‌സ് മരുന്നുകള്‍. സില്‍നിഡിപിന്‍, ബെനിഡിപിന്‍ തുടങ്ങിയവയാണ് ഈവിഭാഗത്തിലെ പുതിയ മരുന്നുകള്‍.
* ഡൈയൂറെറ്റിക് മരുന്നുകള്‍: പൊതുവെ വീര്യം കുറഞ്ഞ മരുന്നുകളാണ് ഡൈയൂറെറ്റിക് മരുന്നുകള്‍. ഹൈഡ്രോക്ലോറോതൈസൈഡ്, ക്ലോര്‍താലിഡോണ്‍ തുടങ്ങിയവ.
* ബീറ്റ ബ്ലോക്കേഴ്‌സ് അറ്റെനോലോള്‍, മെറ്റാപ്രൊലോള്‍ തുടങ്ങിയവ സെക്കന്‍ഡ് ലൈന്‍ വിഭാഗം മരുന്നുകളില്‍ ചിലതാണ്. ഉയര്‍ന്ന ബി.പിയ്‌ക്കൊപ്പം ഹൃദയാഘാതം പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കാണ് ബീറ്റാബ്ലോക്കേഴ്‌സ് മരുന്നുകള്‍ സാധാരണയായി നല്‍കുന്നത്.
പാര്‍ശ്വഫലങ്ങള്‍
ബി.പി.മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം. എങ്കിലും എ.സി.ഇ. ഇന്‍ഹിബിറ്റേഴ്‌സ് മരുന്നുകള്‍ കഴിക്കുന്ന ചിലരില്‍ അപൂര്‍വമായി ചുമയും വായില്‍ രുചിവ്യത്യാസവും കാണാറുണ്ട്. ശക്തമായ തലവേദന, ഛര്‍ദി, തലവേദന, കാഴ്ച്ച മങ്ങല്‍, ഒരുഭാഗം തളര്‍ന്നുപോവുക തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കേതാണ്.
എത്രകാലം കഴിക്കണം
മരുന്നുകള്‍ ചെറിയ അളവില്‍ ദീര്‍ഘകാലം കഴിക്കേണ്ടിവരും. ആറുമാസത്തേക്കുള്ള മരുന്നാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതെന്നു കരുതുക. മറ്റെന്തെങ്കിലും കാരണംമൂലം നിങ്ങള്‍ക്ക് ഡോക്ടറെ കാണാനോ ബി.പി.പരിശോധിക്കാനോ കഴിയുന്നില്ല. എങ്കിലും മരുന്ന് നിര്‍ത്തരുത്.എപ്പോഴാണോ വീണ്ടുംഡോക്ടറുടെ അടുത്ത് പോകുന്നത് ആ ദിവസം രാവിലെ വരെ മരുന്ന് കഴിക്കുന്നത് തുടരണം.
പെട്ടെന്ന് നിര്‍ത്തിയാല്‍
ബി.പി. മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുന്നതോടെ നിയന്ത്രണത്തിലുള്ള ബി.പി. അമിതമായി ഉയരും. മസ്തിഷ്‌കത്തിലേക്കും കിഡ്‌നിയിലേക്കുമെല്ലാം രക്തംവഹിക്കുന്ന ധമനികള്‍ പൊട്ടാനും ഹാര്‍ട്ട് അറ്റാക്കിനുമെല്ലാം കാരണമായേക്കാം. അതുകൊണ്ടുതന്നെ പ്രഷര്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ നിര്‍ത്താന്‍ പാടില്ല.
തടി കുറച്ചാല്‍ ബി.പി.കുറയുമോ
അമിതഭാരമുള്ളവരില്‍ എല്ലാവരിലും പ്രഷര്‍ ഉയര്‍ന്നു കാണണമെന്നില്ല. എങ്കിലും ശരീരഭാരവും ബി.പിയും തമ്മില്‍ ബന്ധമുണ്ട്. ഉദാഹരണത്തിന് ഒരു കിലോഗ്രാം ഭാരം കുറച്ചാല്‍ ഒരു മില്ലിമീറ്റര്‍ സിസ്‌റ്റോളിജ് ബി.പിയും ഡയസ്റ്റോളിക് ബി.പിയും കുറയ്ക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇതിനായി ഡാഷ് ഡയറ്റ് (Dietary Advice to Stop Hypertension) ശീലമാക്കണം.
* കൊഴുപ്പും ഉപ്പും കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമാണ് ഇത്.
* വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മാസം എന്നിവ കഴിക്കുന്നത് നിയന്ത്രിക്കണം.
* നാരടങ്ങിയ ഭക്ഷണം ശീലമാക്കണം.
* ഉപ്പിന്റെ അളവ് പരിമിതപ്പെടുത്തു
കയും വേണം.
* പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഇളനീര്‍, മുസംബി, നാരങ്ങ, നേന്ത്രപ്പഴം, ജീരകവെള്ളം എന്നിവ കഴിക്കുകയും ചെയ്യണം.
* കൃത്യമായ വ്യായാമവും ബി.പി.നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.
കടപ്പാട്
ഡോ.ഡാനിഷ് ഇ.
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ.മെഡിക്കല്‍ കോളേജ്
കോഴിക്കോട്
Content Highlights: obesity and blood pressure. Is dash diet good for high blood pressure?