വായ്ക്കുള്ളിലെ തടിപ്പുകളെ അവഗണിക്കല്ലേ; ചികിത്സയുണ്ട് ഓറല്‍ അള്‍സറുകള്‍ക്ക്

#ഡോ.ധനശ്രീ എ.അയ്യങ്കാര്‍, ജൂനിയര്‍ കണ്‍സല്‍ട്ടന്റ്, ഇ.എൻ.ടി, എസ്.യു.ടി.ഹോസ്പിറ്റല്‍, പട്ടം
പ്രതീകാത്മക ചിത്രം/Shutterstock
പ്രതീകാത്മക ചിത്രം/Shutterstock

ഓറല്‍ അള്‍സറുകള്‍ എന്നത് വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്‍ഭാഗം എന്നീ ഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഭേദമാകും.

വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിന്റെ താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന്‍ ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇൻഫ്‌ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് ഇത്തരം കേടുപാടുകള്‍ക്ക് കാരണമാകുന്നത്. കൈകാലുകളുടെയും വായുടെയും ചില അസുഖങ്ങള്‍, ഓറല്‍ ലൈക്കണ്‍ പ്ലാനസ്, Crohn's Disease / സീലിയാക് രോഗം, പ്രതിരോധശേഷിയില്ലായ്മ, എച്ച്‌ഐവി, ലൂപസ് എന്നിവയും വായിലെ അള്‍സറുകള്‍ക്ക് കാരണമാകാറുണ്ട്. 

Content Highlights: mouth ulcer and its treatment

Continue reading