കരളിൻെറയും വൃക്കയുടെയും ആരോഗ്യത്തിന് ഉണക്കമുന്തിരി ശീലമാക്കാം

പ്രതീകാത്മക ചിത്രം/ Getty images
പ്രതീകാത്മക ചിത്രം/ Getty images

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനുളള വളരെ ലളിതമായ ശീലമാണ്. കുതിര്‍ത്ത ഉണക്കമുന്തിരി(black raisin) രാവിലെ എഴുന്നേറ്റയുടനെ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് ഡയറ്റീഷ്യന്‍സ് അഭിപ്രായപ്പെടുന്നത്. ഇതില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ദഹനം മെച്ചപ്പെടുത്തും

ധാരാളം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുളളതിനാല്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. വെള്ളത്തില്‍ ഇട്ടുവച്ച ശേഷം കുടിക്കുന്നതുകൊണ്ട്, ഫൈബര്‍ ശരീരത്തിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യും.

ഊര്‍ജം നല്‍കും

ദിവസം തുടങ്ങുമ്പോള്‍ തന്നെ എനര്‍ജി ബൂസ്റ്റ് ചെയ്യാന്‍ സഹായിക്കും. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും, ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി തുടരാനും സഹായിക്കും.

അനീമിയ തടയാം

ഇരുമ്പിന്റെ കലവറയാണ് കറുത്ത ഉണക്കമുന്തിരികള്‍. ഇവ അനീമിയ തടയാനും, രക്തത്തിലെ ഹീമോഗ്ലോബിന്‍ നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. അയണിന്റെ അപര്യാപ്തത മൂലം ക്ഷീണം അനുഭവിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

ആന്റി-ഓക്‌സിഡന്റുകള്‍

പോളിഫീനോള്‍ പോലുള്ള ആന്റി-ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രസ്സും, നീര്‍ക്കെട്ടും കുറയ്ക്കുന്നു. ഇതിലൂടെ ഹൃദ്രോഗം തടയാനും, ആരോഗ്യകരമായ ശരീരം കൈവരിക്കാനും സഹായിക്കും.

ആരോഗ്യമുളള ചര്‍മ്മം

ഉണക്കമുന്തിരിയിലെ വിറ്റാമിനുകളും ആന്റി-ഓക്‌സിഡന്റുകളും ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നു. കൊളാജന്‍ ഉത്പാദനം ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റിയും, ഹൈഡ്രേഷനും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഡീറ്റോക്‌സ്

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും ഉണക്ക മുന്തിരി സഹായിക്കുന്നു. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

രാത്രിയില്‍ എട്ടോ പത്തോ കറുത്ത ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് രാവിലെ എഴുന്നേറ്റയുടനെ കുടിക്കുക. ചെറിയൊരു ശീലമാണെങ്കിലും, ഇത് ശരീരത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും അതു നിങ്ങളെ സഹായിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the amazing health benefits of eating soaked raisins daily. Improve digestion, boost energy, prevent anemia, and get glowing skin.