കുട്ടികളിലെ കഫക്കെട്ട് സൂക്ഷിക്കണം ന്യൂമോണിയ വന്നാല്‍ പണിയാകും!

Representative image
Representative image

കഫക്കെട്ടും മറ്റ് ശ്വാസകോശ അസുഖങ്ങളും കുട്ടികളെ പൊതുവേ ബുദ്ധിമുട്ടിക്കാറുണ്ട്. പലപ്പോഴും ജലദോഷപ്പനിയുടെ ഭാഗമായാണ് ഇത് കാണാറുള്ളത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

  • കുട്ടികള്‍ സാധാരണയില്‍ കുടുതല്‍ വേഗത്തില്‍ ശ്വാസോച്ഛ്വാസം നടത്തുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ ന്യൂമോണിയയുടെ ലക്ഷണമായേക്കാം.
  • രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മിനിറ്റില്‍ 60 എന്ന നിരക്കിലും രണ്ട് മാസത്തിനും ഒരുവയസ്സിനും ഇടയിലുള്ള കുട്ടികള്‍ മിനിറ്റില്‍ 50 എന്ന നിരക്കിലും ഒരുവയസ്സിനും അഞ്ചുവയസ്സിനും ഇടയിലുള്ളവര്‍ മിനിറ്റില്‍ 40 എന്ന നിരക്കിലും അതിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ മിനിറ്റില്‍ 30 എന്ന നിരക്കിലും കൂടുതലായി ശ്വാസോച്ഛ്വാസം നടത്തുന്നുണ്ടെങ്കില്‍ അത് ന്യൂമോണിയയുടെ ലക്ഷണമാകാം.
  • നെഞ്ചിന്‍കൂട് അമിതമായി പുറത്തേക്കും ഉള്ളിലേക്കും വലിയുക, ശ്വാസംവലിക്കുമ്പോള്‍ കുറുകല്‍ശബ്ദം എന്നിവയും അമിതമായ കഫക്കെട്ടിന്റെ ലക്ഷണമാണ്.
  •  ഒരു പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ് പരിശോധിക്കണം. ഓക്‌സിജന്റെ അളവ് 95 ശതമാനത്തിലും കുറയുന്നത് അപകടമാണ്. ഉടന്‍ ഡോക്ടറെ സമീപിക്കണം.
  • അമിതതളര്‍ച്ച, മയക്കം, ഭക്ഷണം കഴിക്കാന്‍ വിമുഖത, അപസ്മാരം, വയര്‍വീര്‍ത്തിരിക്കല്‍ എന്നിവ ഗുരുതരമായ കഫക്കെട്ടിന്റെ ലക്ഷണങ്ങളാകാം.

വേണം മുന്‍കരുതല്‍

  • അസുഖമുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളിലയക്കണ്ടതില്ല.
  • അസുഖബാധിതര്‍ക്ക് ആവശ്യത്തിന് വിശ്രമം വേണം.
  • കഴിക്കാന്‍ എളുപ്പം ദഹിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ നല്‍കാം.
  • ധാരാളം ശുദ്ധജലം കുടിക്കുകയും വേണം.
  • തണുത്തവെള്ളം കുടിക്കാന്‍ നല്‍കരുത്. ഐസ്‌ക്രീം, തണുത്ത ജ്യൂസ് എന്നിവയിലൂടെ വൈറസ് വ്യാപനം വേഗത്തിലായേക്കാം.
  • ജലദോഷം, കഫക്കെട്ട് എന്നീ പ്രയാസങ്ങള്‍ ഉള്ള കുട്ടികള്‍ സ്‌കൂളില്‍പോകുമ്പോള്‍ മാസ്‌ക് ധരിപ്പിക്കണം.
  • നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ ഉടന്‍ മാറ്റണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pediatric Pneumonia Risk: The Importance of Monitoring Chest Congestion*