ഈ ജ്യൂസ് കുടിച്ചാൽ കാൻസർ വരില്ല, ഈ ഔഷധച്ചെടി കാൻസർ സെല്ലുകൾ നശിപ്പിക്കും; സത്യമെന്ത്?

ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നാൽ മരണം എന്നായിരുന്നു മുമ്പ് ആ രോഗത്തെക്കുറിച്ചുള്ള ധാരണ. എന്നാലിന്ന് കാൻസർ ചികിത്സ വളരെയധികം മുന്നേറിക്കഴിഞ്ഞു. കൃത്യസമയത്ത് രോഗം കണ്ടുപിടിച്ചാൽ, അതിൽനിന്ന് പൂർണമായും മുക്തി നേടാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിയും. പക്ഷേ, ഇന്നും കാൻസറിനെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ആളുകളുടെ പൊതുവായ സംശയങ്ങളെയും ചില തെറ്റായ ധാരണകളെയും കുറിച്ചറിയാം.
കാൻസറും ജനിതകവും തമ്മിൽ എത്രത്തോളം ബന്ധമുണ്ട്
കാൻസറിനും ജനിതകത്തിനും തമ്മിലൊരു ബന്ധമുണ്ട്, എന്നാൽ ഇതെല്ലാവർക്കും ഒരുപോലെ ബാധകമല്ല. ഏകദേശം 5 മുതൽ 10 ശതമാനം വരെ കാൻസറുകൾ മാത്രമാണ് നേരിട്ട് പാരമ്പര്യമായി വരുന്നവ. ചില സ്തനാർബുദം, അണ്ഡാശയ കാൻസർ, കൊളോൺ കാൻസർ എന്നിവ ഉദാഹരണങ്ങളാണ്. കുടുംബത്തിൽ ചെറുപ്പത്തിൽ തന്നെ പലർക്കും ഒരേ തരത്തിലുള്ള കാൻസർ വന്നിട്ടുണ്ടെങ്കിൽ, ജനിതക കാരണങ്ങൾ സംശയിക്കാം. പക്ഷേ 90 ശതമാനത്തിലേറെ കാൻസറുകളും ജീവിതകാലത്ത് ഉണ്ടായ മാറ്റങ്ങൾ, ജീവിതശൈലി, പരിസ്ഥിതി തുടങ്ങിയവ മൂലമാണ് ഉണ്ടാകുന്നത്.
Content Highlights: Learn the truth about cancer, its causes, prevention, and treatment. Understand genetic links, lifestyle impact, and screening. Get accurate info