മൂത്രാശയരോഗങ്ങളെ പ്രതിരോധിക്കാന്‍ ചില ഒറ്റമൂലികള്‍

വേനല്‍ ചൂട് കനക്കുന്നതോടെ അസ്വസ്ഥതകളും ഏറും. പ്രത്യേകിച്ച് മൂത്രാശയരോഗങ്ങള്‍ കൂടുന്നത് വേനല്‍ക്കാലത്താണ്. അമിതചൂട് കാരണം ശരീരത്തില്‍ നില്‍ജ്ജലീകരണം സംഭവിക്കുകയും ധാതുലവണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ധാരാളം വെളളം കുടിച്ചേ മതിയാവൂ. മൂത്രാശയരോഗങ്ങളെ പ്രതിരോധിക്കാന്‍ ചില ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
* മൂത്രസഞ്ചിയിലെ വീക്കം- ഇരട്ടിമധുരം, തിപ്പലി, കൊടിതൂവ വേര്, ഞെരിഞ്ഞില്‍, ഏലത്തരി എന്നിവ ചേര്‍ത്ത് കഷായം വെക്കാം. പിന്നീട് ചൂടാറിയശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.
* മൂത്രാശയത്തില്‍ കല്ല്- തിളപ്പിച്ച പാലില്‍ ശതാവരി നീരും ഞെരിഞ്ഞില്‍ പൊടിയും ചേര്‍ത്ത് കുടിക്കുക.
ഒരു ഗ്ലാസ് വാഴപ്പിണ്ടിനീരില്‍ 50 എണ്ണം ചെറൂള ഇല ചേര്‍ത്തരച്ച് രാവിലെ കുടിക്കുക.
മുതിര വെന്ത വെള്ളം ഊറ്റിയെടുത്ത് 60 മില്ലി വീതം മൂന്നുനേരം കുടിക്കുന്നതും നല്ലതാണ്. ആ മുതിര തന്നെ ആഹാരമായും കഴിക്കുക. ഈ ചികിത്സ മാസങ്ങളോളം തുടര്‍ന്നാല്‍ മൂത്രത്തില്‍ കല്ല് ഇല്ലാതെയാകും.
* മൂത്രാശയത്തിന്റെ ശക്തി ക്ഷയത്തിന്- മാമ്പഴച്ചാറ് ധാരാളം കഴിക്കുക.
* മൂത്രാശയ വീക്കം- അര ടീസ്പൂണ്‍ വെളുത്ത ചന്ദനം ചൂടുവെള്ളത്തില്‍ അരച്ചതും സമം വെള്ളവും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക.
* മൂത്രം പോകാത്ത അവസ്ഥ- കുമ്പള കുരു അരി ചേര്‍ത്തരച്ച് പൊക്കിളിനു ചുറ്റും പുരട്ടുക.
കദളിപ്പഴം കരിക്കിന്‍ വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം കുടിക്കുന്നതും നന്ന്.
ചെറൂള സമൂലം കഷായം വെച്ച് രാവിലെയും വൈകിട്ടും കഴിക്കുന്നതും ഗുണം ചെയ്യും.
* മൂത്രാശയത്തില്‍ പഞ്ചസാര- പുളിയുള്ള ആപ്പിള്‍ കഴിക്കുക.
പാലും മുതുക്കിന്‍ കിഴങ്ങ് പൊടിച്ചതും നെയ്യില്‍ ചേര്‍ത്ത് കഴിക്കുക.
ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി ഇവ സമം കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.
* അതിമൂത്രം- വാഴപ്പിണ്ടി അരിഞ്ഞെടുത്ത നീര് ഓരോ തുടം വീതം രാവിലെയും വൈകുന്നേരവും കുടിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അഞ്ജു ജി., എം.ഡി
സി.എം.ഒ, ശ്രീരാജ് ആയുര്‍വേദ നഴ്‌സിങ് ഹോം, കോഴിക്കോട്
Content Highlights: Ayurvedic solutions for Urinary wellness