20 കിലോ കുറച്ചത് രണ്ടുമാസംകൊണ്ട്; 12 ശീലങ്ങൾ പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്റർ

അഞ്ജലി സച്ചൻ | Screengrab
അഞ്ജലി സച്ചൻ | Screengrab

പലതരത്തിലാണ് ആളുകൾ ഭാരം കുറയ്ക്കുന്നത്. സോഷ്യൽമീഡിയയിൽ കാണുന്ന ഡയറ്റിങ് രീതികളാണ് പലരും പരീക്ഷിക്കാറുള്ളത്. അത് ആരോഗ്യകരമാണോ എന്നുപോലും പലപ്പോഴും നോക്കാറില്ല. മറ്റു ചിലരാകട്ടെ കൂടുതൽ പ്രോട്ടീൻ കഴിച്ചും പഞ്ചസാരയുടെ അളവുകുറച്ചും നടത്തം സ്ഥിരമാക്കിയുമൊക്കെയാണ് ഭാരം കുറയ്ക്കുന്നത്.

ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്ററായ അഞ്ജലി സച്ചൻ താൻ ഭാരം കുറച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അവരുടെ 'വെയ്റ്റ് ലോസ് ജേർണി' പെട്ടെന്ന് വൈറലാവുകയും ചെയ്തു.

വെറും രണ്ടുമാസം കൊണ്ട് താൻ 20 കിലോ കുറച്ചുവെന്നാണ് അഞ്ജലി അവകാശപ്പെടുന്നത്. അവരുടെ അഭിപ്രായത്തിൽ കലോറി കുറയ്ക്കുന്നതാണ് ഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്. കലോറി കഴിച്ച് അത് വർക്കൗട്ട് ചെയ്ത് കത്തിച്ചുകളയുന്നതിനേക്കാൾ നല്ലത്, കലോറിയുടെ അളവ് കുറച്ച് കഴിക്കുകയാണ് വേണ്ടത്.

അതിനൊപ്പം തന്നെ പ്രോട്ടീനും ഫൈബറും കൂടുതലുള്ള ഭക്ഷണം, കുറഞ്ഞ അളവിലുള്ള കാർബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര ഒഴിവാക്കൽ എന്നിവയും പിന്തുടർന്നു. കൂടെ മധുരപലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയും താൻ ഒഴിവാക്കിയതായി അഞ്ജലി പറയുന്നു. രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പും താൻ വേണ്ടെന്നുവെച്ചതായും അവർ അവകാശപ്പെടുന്നു.

വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണ പദ്ധതികളുള്ള 7 ദിവസത്തെ കുറഞ്ഞ കാർബ്, ഉയർന്ന പ്രോട്ടീൻ ഡയറ്റ് ചാർട്ടും അവർ പങ്കിട്ടു. നേരത്തെ രണ്ടുമാസം കൊണ്ട് 10 കിലോ ഭാരംകുറച്ചതിനെക്കുറിച്ചും അവർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

താൻ പിന്തുടർന്ന 12 ശീലങ്ങൾ അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അതിങ്ങനെ:

  • കലോറിയുടെ അളവ് കുറച്ചു.
  • കുറഞ്ഞ അളവിലുള്ള കാർബോ ഹൈഡ്രേറ്റ്‌സ്.
  • മധുരപലഹാരങ്ങളും പഞ്ചസാരയും പൂർണമായും ഒഴിവാക്കി.
  • പ്രോട്ടീനും ഫൈബറും കൂടിയ അളവിലുള്ള ഭക്ഷണം ശീലമാക്കി.
  • എണ്ണയും ഉപ്പും പരമാവധി കുറച്ചു.
  • ദിവസവും 15,000 സ്റ്റെപ്പുകൾ നടന്നു.
  • ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
  • വെയ്റ്റ് ട്രെയിനിങ്.
  • ഭക്ഷണം കൃത്യസമയത്ത് കഴിച്ചു.
  • വൈകുന്നേരും ആറുമണിക്കുമുമ്പ് രാത്രിഭക്ഷണം കഴിക്കുന്നത് ശീലമാക്കി.
  • ലഘുഭക്ഷണങ്ങളും ഒഴിവാക്കി.
  • കൃത്യസമയത്തുള്ള ഉറക്കം.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Lost 20kg in 60 days through strict lifestyle changes. Prioritized calorie deficit over excessive exercise., Eliminated sugar, processed snacks, and late-night eating.