മൊണാലിസയ്ക്കുനേരെ കല്ലും പെയിന്റും സൂപ്പും കേക്കുമെല്ലാം എറിഞ്ഞത് ഇവിടെവെച്ച്; മ്യൂസിയം തകർച്ചയുടെ വക്കിലെന്ന് അധികൃതർ

പാരീസിലെ മനോഹരമായ നദിയാണ് സെൻ. നദികളുടെ ദേവതയായ സെക്യുന എന്ന പേരിൽനിന്നാണ് നദിക്ക്, സെൻ എന്ന് പേരുവന്നതത്രേ. ഈ നദിയുടെ ഇരുകരകളിലും മനോഹരമായ ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നോത്രദാം പള്ളി, ഈഫൽ ടവർ മുതൽ തുടങ്ങുന്ന ദൃശ്യങ്ങൾ. നദിയുടെ വലത്തേ തീരത്തുള്ള പ്രധാനകാഴ്ചകളിലൊന്ന് ലൂവർ (The Louvre) മ്യൂസിയമാണ്. പാരീസിലെ വളരെ പ്രശസ്തമായ ആർട്ട് മ്യൂസിയം. ഫ്രാൻസിന്റെ സാംസ്‌കാരികപ്രതാപത്തിന്റെ പ്രതീകമായിട്ടാണ് ലൂവർ കണക്കാക്കപ്പെടുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയവും ഇതുതന്നെയായിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, അധികപ്രശസ്തി, ദോഷമായെന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങളിപ്പോൾ.
മനോഹരമായ ഒട്ടേറെ ചിത്രങ്ങളും ശില്പങ്ങളുമാണ് ലൂവർ മ്യൂസിയത്തെ ഇത്രയും ലോകപ്രസിദ്ധമാക്കിയത്. ഡാവിഞ്ചിയുടെ മൊണാലിസയും ഇവിടെയാണുള്ളത്. എന്നാൽ, മ്യൂസിയം ഈയടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്. വിനോദസഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഇവിടുത്തെ ജീവനക്കാർ പണിമുടക്കി.
Content Highlights: louvre museum in paris faces challenges due to overcrowding, staff strikes and calls for renovations