മുക്കുറ്റിപ്പൂവും തെച്ചിപ്പൂവും ചേർത്ത രുചികരമായ പാൽക്കറി

മുക്കുറ്റിപ്പൂവ്-തെച്ചിപ്പൂവ് തേങ്ങാപ്പാൽ കറി
മുക്കുറ്റിപ്പൂവ് അരക്കപ്പ്
തെച്ചിപ്പൂവ് കാൽ കപ്പ്
കടച്ചക്ക ഒരുകപ്പ് (നീളത്തിൽ അരിഞ്ഞത്)
തക്കാളി ഒരെണ്ണം (നീളത്തിൽ അരിഞ്ഞത്)
തേങ്ങ ചിരകിയത് ഒരുകപ്പ്
ഇഞ്ചി അരിഞ്ഞത് അര ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
പെരുഞ്ചീരകം അര ടീസ്പൂൺ
പച്ചമുളക് രണ്ട് എണ്ണം
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
തേങ്ങാപ്പാൽ അര കപ്പ്
ഉപ്പ് ആവശ്യത്തിന്
താളിക്കാൻ:
വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
കടുക് അര ടീസ്പൂൺ
വറ്റൽമുളക് രണ്ട് എണ്ണം
കറിവേപ്പില ഒരുതണ്ട്
തയ്യാറാക്കുന്ന വിധം:
കടച്ചക്ക അൽപം വെള്ളവും മഞ്ഞളും മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങയും പെരുഞ്ചീരകവും വറുത്ത് മല്ലിപ്പൊടി ചേർത്ത് അരച്ചെടുക്കുക. പച്ചമുളക്, ഇഞ്ചി എന്നിവ കടച്ചക്കയിൽ ചേർക്കുക. അരപ്പ് ചേർത്ത് തിളപ്പിക്കുക. തക്കാളിയും കൂടെ തെച്ചിപ്പൂവും മുക്കുറ്റിപ്പൂവും ചേർത്തിളക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടായാൽ വാങ്ങുക. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ഒഴിക്കുക.
കോവയ്ക്ക കടല മെഴുക്ക് പുരട്ടി
കോവയ്ക്ക 200 ഗ്രാം
വേവിച്ച നിലക്കടല 50 ഗ്രാം
ചെറിയ ഉള്ളി ആറ് എണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി രണ്ടല്ലി
പച്ചമുളക് രണ്ട് എണ്ണം
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത് രണ്ട് ടേബിൾസ്പൂൺ
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
കടുക് അര ടീസ്പൂൺ
കറിവേപ്പില ഒരുതണ്ട്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് കോവയ്ക്ക വട്ടത്തിൽ അരിഞ്ഞതും വേവിച്ച നിലക്കടലയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കണം. കോവയ്ക്ക ഡ്രൈ ആവുന്നത് വരെ ഇളക്കുക. അവസാനം തേങ്ങ ചിരകിയത് ചേർത്ത് ഒരു മിനിറ്റ് കൂടി ഇളക്കി വാങ്ങുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Unique Kerala recipe using breadfruit (kadachakka) and edible flowers. Combines traditional ingredients like grated coconut, spices, and coconut milk