റാണി പദ്മാവതി ജീവിച്ചു എന്നതിന് തെളിവുകളില്ല. എന്നാല്‍ രൂപമതിയും അവരുടെ പ്രണയവും ആത്മത്യാഗവും സത്യമാണ്

മാണ്ഡവ് എന്ന സ്ഥലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചില അവിചാരിതമായ കണ്ടെത്തലുകള്‍ യാത്രയുടെ ഗതി തന്നെ മാറ്റിമറിക്കാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു മാണ്ഡവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വന്നിട്ട് അഞ്ചു ദിവസം കഴിഞ്ഞിരുന്നു. അവിടെ ഇനി കാണാന്‍ ബാക്കി ഒന്നുമില്ല എന്ന അവസ്ഥ. വെറുതെ ഫോണ്‍ എടുത്ത് 'Places to visit near Indore' എന്ന് സെര്‍ച്ച് ചെയ്തു, വന്നതിലേറെയും വെള്ളച്ചാട്ടങ്ങളും അമ്പലങ്ങളും. ഇതിന്റെ എല്ലാമിടയില്‍ 'മാണ്ഡവ് ' എന്നു കണ്ടു. ഒറ്റനോട്ടത്തില്‍ ഒരു കുഞ്ഞു ഗ്രാമം. എന്നാല്‍ വിക്കിപീഡിയ എടുത്തു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി! മുഗളന്മാരുടെ വേനൽക്കാലതാവളങ്ങളില്‍ ഒന്നായിരുന്നു മാണ്ഡവ്. കാണാന്‍ ഒട്ടേറെയുണ്ട്. കൂട്ടത്തില്‍ ഒരു ഗംഭീരപ്രണയകഥയുടെ ബാക്കിപത്രവും. വേറെ എന്തെങ്കിലും വേണോ! സ്‌കൂട്ടറും എടുത്ത് അതിരാവിലെ പുറപ്പെട്ടു.
രണ്ട് പകല്‍ മതിയാകും മാണ്ഡവ് കണ്ടുതീര്‍ക്കാന്‍. ഇന്‍ഡോറില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ ദൂരമുണ്ട്. വെണ്ണ പോലെ കിടക്കുന്ന നാഷണല്‍ ഹൈവേ ആയിരുന്നു ആദ്യപകുതി. വഴിയില്‍ ഗുജറാത്തില്‍നിന്നും ചേക്കേറിയ ധാരാളം നാടോടികള്‍ അഥവാ ബഞ്ചാറകളെ കാണാം. അവര്‍ സാവധാനത്തില്‍ ഒട്ടകങ്ങളെയും ചെമ്മരിയാടുകളെയും മേച്ചുകൊണ്ട് ഇങ്ങനെ നടക്കും.
Content Highlights: Explore the historical town of Mandav, a former Mughal summer retreat. Discover its rich history, stunning architecture, and the tragic love story of Roopmati and Baz Bahadur