മഴക്കാലത്ത് യാത്ര പോകുമ്പോള്‍ നിങ്ങളുടെ ബാഗില്‍ എന്തൊക്കെ കരുതണം?

മഴക്കാലത്ത് യാത്ര പോകുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വസ്ത്രങ്ങളുടെയും ചെരിപ്പിന്റെയും കാര്യത്തില്‍ പോലും ആ ശ്രദ്ധ ആവശ്യമാണ്.
നിങ്ങളുടെ ബാക്ക്പാക്കില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ് മൊസ്‌കിറ്റോ റിപ്പല്ലന്റ്, റീയൂസബിള്‍ വാട്ടര്‍ബോട്ടിലുകള്‍, ഒരു ടോര്‍ച്ച് എന്നിവ.
കുട, റെയിന്‍കോട്ട് എന്നിവ ഇടാനായി ഒരു വാട്ടര്‍പ്രൂഫ് ബാഗ് വാങ്ങാം. നിങ്ങളുടെ ബാക്ക്പാക്കിനും റെയിന്‍കവര്‍ നിര്‍ബന്ധമാണ്. ബാഗ് നനയാതിരിക്കാന്‍ ഇത് ഉപകാരപ്പെടും. ഫോണ്‍, ഇയര്‍ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ വെക്കാനും ഒരു ചെറിയ പ്ലാസ്റ്റിക് പൗച്ച് വാങ്ങിവെക്കാവുന്നതാണ്.
ബാഗില്‍ കുറച്ച് സിപ്പ്‌ലോക്ക് ബാഗുകള്‍ കരുതുന്നതും നല്ലതാണ്. നനഞ്ഞ വസ്ത്രങ്ങളും ചെളിയായ ഷൂസുമെല്ലാം ഇട്ടുവെയ്ക്കാനാണിത്.
മഴക്കാലത്ത് കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ നല്ലത് പോളിസ്റ്റര്‍, നൈലോണ്‍, റയോണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ്. ഇത് കോട്ടണ്‍ പോലെ എളുപ്പത്തില്‍ വെള്ളം വലിച്ചെടുക്കില്ല. അതുകൊണ്ട് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും.
വെള്ളത്തില്‍ ചവിട്ടി പെട്ടെന്ന് വഴുക്കിവീഴാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് പ്ലാസ്റ്റിക് ചെരിപ്പോ ക്രോക്‌സോ ധരിക്കുന്നതാണ് നല്ലത്. ടര്‍ക്കി ടവലുകളേക്കാള്‍ ഏറെ അനുയോജ്യം മൈക്രോ ഫൈബര്‍ ടവലാണ്. അതും ബാക്ക്പാക്കില്‍ വെക്കാം.
അധികം തണുപ്പുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍, ജാക്കറ്റ്, ഗ്ലൗവ്‌സ്, തൊപ്പി എന്നിവ മറക്കരുത്. തെര്‍മോ ഫ്‌ളാസ്‌കും ഇങ്ങനെയുള്ള യാത്രകളില്‍ ഉപകാരപ്പെടും.
Content Highlights: tips to travel in monsoon season