ലോകത്തിലെ മികച്ച രുചികൾ ഏതാണ്: ടേസ്റ്റ് അറ്റ്‌ലസ് റാങ്കിങ്ങിൽ ഇന്ത്യ എത്രാം സ്ഥാനത്ത്?

പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് (TasteAtlas) ആഗോളതലത്തിലെ മികച്ച ഭക്ഷണരീതികളുടെ (Cuisines) പുതിയ റാങ്കിങ് പട്ടിക പുറത്തുവിട്ടിരുന്നു. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളിൽ നിന്ന് ശേഖരിച്ച 18,912 വിഭവങ്ങളുടെ 5,90,228 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ശരാശരി സ്കോർ നേടിയ പരമ്പരാഗത ഭക്ഷണ സംസ്കാരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
ഈ പട്ടികയിൽ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മികച്ച എട്ട് ഭക്ഷണരീതികളും അവയിലെ പ്രധാന വിഭവങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.
1. ഇറ്റാലിയൻ
ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇറ്റാലിയനാണ്. ലളിതവും സ്വാദിഷ്ടവുമായ ചേരുവകളാണ് ഇവയുടെ പ്രത്യേകത. Pizza Napoletana, Tartufo bianco d’Alba, Parmigiano Reggiano, Prosciutto di San Daniele) എന്നിവയാണ് ഇതിൽ പ്രധാനികൾ.
2. ഗ്രീക്ക്
മെഡിറ്ററേനിയൻ ഡയറ്റിന് ആധാരമായാണ് ഗ്രീക്ക് ഭക്ഷണരീതി കണക്കാക്കപ്പെടുന്നത്. ഒലിവ് ഓയിലും ഫ്രഷ് പച്ചക്കറികളും ഇവയിൽ ധാരാളമായി ഉപയോഗിക്കുന്നു. Finiki Lakonias, Fystiki Aeginas, Fava Santorinis, Kontosouvli, Kolymvari Chanion Kritis എന്നിവയാണ് പ്രധാന വിഭവങ്ങൾ.
3. പെറുവിയൻ
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് പെറുവിയൻ ഭക്ഷണരീതിയാണ്. Salsa ocopa, AJi criollo, Conchitas a la parmesana, Chocotejas, Pollo a la brasa എന്നീ വിഭവങ്ങൾ വ്യത്യസ്തമായ രുചിക്കൂട്ടുകൾ കൊണ്ട് സമ്പന്നമാണ്.
4. പോർച്ചുഗീസ്
കടൽവിഭവങ്ങൾക്കും വൈവിധ്യമാർന്ന മാംസവിഭവങ്ങൾക്കും പേരുകേട്ടതാണ് പോർച്ചുഗീസ്. പ്രധാന വിഭവങ്ങൾ Pastel de Belem, Presunto do Alentejo, Azeite de Tras-os-Montes, Carne dos Acores, Carne Barrosa എന്നിവയാണ്.
5. സ്പാനിഷ്
ഫ്രഷ് ചേരുവകൾക്കും രുചിക്കൂട്ടുകൾക്കും പേരുകേട്ട മെഡിറ്ററേനിയൻ ശൈലിയാണ് സ്പെയിനിലേത്. Jamon 100% iberico de bellota, Melocoton de Calanda, Pimenton de la Vera, Azafran de la Mancha, Leche certificada de Granja എന്നിവയാണ് പ്രധാന വിഭവങ്ങൾ.
6. ജാപ്പനീസ്
രുചിയിലും ആരോഗ്യഗുണങ്ങളിലും ഒരുപോലെ മുന്നിൽ നിൽക്കുന്നതാണ് ജാപ്പനീസ് വിഭവങ്ങൾ. കൃത്യതയാർന്ന പാചകരീതിയാണ് ഇവരുടെ പ്രത്യേകത. Wagyu, Akami Tuna, Hamamatsu Gyoza, Negitorodon, Otoro Nigiri Sushi എന്നിവയാണ് പ്രധാന വിഭവങ്ങൾ.
7. ടർക്കിഷ്
ഗ്രിൽ ചെയ്ത മാംസവിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ലോകപ്രസിദ്ധമാണ് തുർക്കിയിലെ ഭക്ഷണങ്ങൾ. Kahvalti, Antep fistigi, Pilic Topkapi, Tombik Döner, Kalamar tava എന്നിവയാണ് പ്രധാനം.
8. ചൈനീസ്
ലോകമെമ്പാടും ഒരുപോലെ ജനപ്രീതിയുള്ള ഭക്ഷണരീതിയാണിത്. വൈവിധ്യമാർന്ന സോസുകളും നൂഡിൽസ്, ഡംപ്ലിങ്സ് വിഭവങ്ങളും ഇതിന്റെ സവിശേഷതയാണ്. Zhengjiao, Lanzhou lamian, Sheng chou എന്നിങ്ങനെ നീളുന്നു വിഭവങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: TasteAtlas released global cuisine rankings based on 590,228 ratings., India secured the 13th position globally., Italian cuisine topped the list as the world's best., The ranking evaluates 18,912 traditional dishes worldwide., Detailed list of the top 8 food cultures and their signature dishes included.