തലമുടി മുതൽ മരണരഥം വരെ: ലോകത്തിലെ ഏഴ് വിചിത്രമ്യൂസിയങ്ങൾ

ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളും പുരാതന മ്യൂസിയങ്ങളും എന്നും യാത്രപ്രേമികളുടെ ഇഷ്ടയിടങ്ങളാണ്. എന്നാല്‍ എല്ലാ മ്യൂസിയങ്ങളും ചരിത്രത്തിന്റെ സൂക്ഷിപ്പുകളും അസ്ഥികളുടെ കലവറകളുമാണെന്നു കരുതരുത്. വിചിത്രവും അതിശയകരവുമായ ചില മ്യൂസിയങ്ങളുമുണ്ട്. വാച്ചുകള്‍, ഫുട്‌ബോള്‍ എന്നിവതൊട്ട് ന്യൂഡിൽസിനെയും തലമുടിയെയും പോലും ആഘോഷിക്കുന്ന മ്യൂസിയങ്ങളും നിലവിലുണ്ട്. അത്തരത്തില്‍ ലോകത്തെ ഏറ്റവും വിചിത്രമായ ഏഴ് മ്യൂസിയങ്ങള്‍ പരിചയപ്പെടാം…
ഫിഫ മ്യൂസിയം, സൂറിച്ച്
ഫുട്‌ബോള്‍ പ്രേമികൾക്ക് ആരാധനാലയം എന്നതിലുപരിയാണ് ഫിഫ മ്യൂസിയം. ചരിത്ര സ്മാരകങ്ങള്‍, കഥകള്‍, ഗെയിമുകള്‍ എന്നിവയിലൂടെ പ്രായഭേദമന്യേ ഫുട്‌ബോളിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയുന്നൊരിടം. ആയിരത്തിലധികം വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയത്തില്‍ എല്ലാ ഫിഫ ലോകകപ്പില്‍ നിന്നും ഫിഫ വനിതാ ലോകകപ്പില്‍ നിന്നുമുള്ള ഓര്‍മവസ്തുക്കൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: explore six of the world`s strangest museums,