ഈന്തപ്പഴവും ചീരയും റമ്പൂട്ടാനും...ഓണവിഭവങ്ങളില്‍ ഒരു ട്വിസ്റ്റ് ആയാലോ?

ഈന്തപ്പഴം പുളിയിഞ്ചി |  ഫോട്ടോ: എന്‍.എം. പ്രദീപ്
ഈന്തപ്പഴം പുളിയിഞ്ചി | ഫോട്ടോ: എന്‍.എം. പ്രദീപ്

ഈന്തപ്പഴം പുളിയിഞ്ചി
Ingredients
ഈന്തപ്പഴം കുരുവില്ലാത്തത്    :    250 ഗ്രാം
പുളി    :    50 ഗ്രാം
ശര്‍ക്കര    :    150 ഗ്രാം
പച്ചമുളക് കീറിയത്    :    2 എണ്ണം
ഇഞ്ചി അരിഞ്ഞത്    :    25 ഗ്രാം
കടുക്    :     ½ ടീസ്പൂണ്‍
കറിവേപ്പില    :    കുറച്ച്
ഉലുവ    :    ½ ടീസ്പൂണ്‍
മുളകുപൊടി    :     ½  ടീസ്പൂണ്‍
ഉപ്പ്    :     പാകത്തിന്
എണ്ണ    :    1 ടീസ്പൂണ്‍

How to make
ചൂടുവെള്ളത്തില്‍ ഏകദേശം 10 മിനിറ്റ് മുക്കിവെച്ച പുളി പിഴിഞ്ഞ് അരിച്ചെടുത്ത് മാറ്റിവെക്കുക. ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കി ഈന്തപ്പഴം അരിഞ്ഞത് മൃദുവാകുന്നതുവരെ ഇടത്തരം ചൂടില്‍ വേവിക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവ, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് പച്ചമണം മാറുംവരെ വഴറ്റുക. ഈന്തപ്പഴ മിശ്രിതത്തിലേക്ക് പുളി പിഴിഞ്ഞത്, ശര്‍ക്കര, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി ഏകദേശം 10 മിനിറ്റ് വേവിക്കുക. ഇതിലേക്ക് വഴറ്റിവെച്ച മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി രണ്ടോ മൂന്നോ മിനിറ്റ് വീും വേവിക്കുക. ചൂടാറിയ ശേഷം വിളമ്പാം.


ചീര അവിയല്‍


Ingredients
ചുവന്ന ചീര    :    1 ½ കപ്പ്
കാരറ്റ്    :      ¼ കപ്പ്
മുരിങ്ങക്കായ    :     മ്പ കപ്പ്
ബീന്‍സ്    :     ¼ കപ്പ്
പച്ച മാങ്ങ    :     100 ഗ്രാം
മഞ്ഞള്‍    :     ¼ ടീസ്പൂണ്‍
വെളിച്ചെണ്ണ    :     ½ ടീസ്പൂണ്‍
ഉപ്പ്    :     പാകത്തിന്
തൈര്    :     50 മില്ലി
അരച്ചെടുക്കാന്‍
തേങ്ങ ചിരകിയത്    :     ½ കപ്പ്
പച്ചമുളക്    :     2-3
ജീരകം    :     ¼ ടീസ്പൂണ്‍

How to make
തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. വലിയ ചട്ടിയില്‍  പച്ചക്കറികള്‍ വെള്ളം, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഇടത്തരം ചൂടില്‍ വേവിക്കുക. പച്ചക്കറികള്‍ അല്‍പം വേവുമ്പോള്‍ മാങ്ങാ കഷണങ്ങള്‍ ചേര്‍ത്ത് മൃദുവാകുന്നതുവരെ മൂന്നു മുതല്‍ അഞ്ച്  മിനിറ്റ് വരെ മൂടി വെച്ച് വീണ്ടും വേവിക്കുക. ആവശ്യമെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം തളിക്കാം. മാങ്ങാ കഷണങ്ങള്‍ ഉടയാതെ നോക്കണം. അരിഞ്ഞ ചുവന്ന ചീരയിലകള്‍ ചേര്‍ത്തിളക്കി മൃദുവാകുന്നത് വരെ വഴറ്റുക. തീ ഓഫ് ചെയ്ത് വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. അരച്ചുവെച്ച തേങ്ങ മിശ്രിതം, തൈര്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

റമ്പൂട്ടാന്‍ കിച്ചടി


Ingredients

റമ്പൂട്ടാന്‍ കഷണങ്ങള്‍    :    അര കപ്പ്
യോഗര്‍ട്ട്    :    1.5 കപ്പ്
തേങ്ങ ചിരകിയത്    :    1/3കപ്പ്
പച്ചമുളക്    :    2-3
മഞ്ഞള്‍ പൊടി    :    1 നുള്ള്
പഞ്ചസാര    :    1 ടീസ്പൂണ്‍
ജീരകം    :    1 ടീസ്പൂണ്‍
കടുക്    :    1 ടീസ്പൂണ്‍
ചുവന്ന മുളക്    :    1 എണ്ണം
കറിവേപ്പില    :    1 തണ്ട്
 വെളിച്ചെണ്ണ    :    5 മില്ലി
ഉപ്പ്     :    പാകത്തിന്

How to make
റമ്പൂട്ടാന്‍ കഷണങ്ങള്‍ മുറിച്ച പച്ചമുളകിനൊപ്പം വെള്ളത്തില്‍ വേവിച്ച് പഞ്ചസാരയും മഞ്ഞളും ചേര്‍ത്ത് മാറ്റിവെക്കുക. തേങ്ങയും ജീരകവും അല്പം വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് കട്ടത്തൈരും ഉപ്പും ചേര്‍ത്തിളക്കണം. ഇതിലേക്ക് വേവിച്ച റമ്പൂട്ടാന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി വീണ്ടും ഇളക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്ത്  കിച്ചടിയിലേക്ക് പകരാം.  

പനനൊങ്ക് പ്രഥമന്‍


Ingredients
പനനൊങ്ക്    :     1 കപ്പ്
ശര്‍ക്കരപ്പാനി    :     1 കപ്പ്
തേങ്ങാപ്പാല്‍    :     1 കപ്പ്
ഏലക്കാപ്പൊടി    :      ½ ടീസ്പൂണ്‍
നെയ്യ്    :     2 ടേബിള്‍സ്പൂണ്‍
കശുവണ്ടി    :     20 ഗ്രാം
ഉണക്കമുന്തിരി    :     20 ഗ്രാം

How to make
നൊങ്ക് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചത് ഒരു പാനില്‍ നെയ്യ് ചേര്‍ത്ത് ഇടത്തരം തീയില്‍ വഴറ്റുക. കഷണങ്ങള്‍ മൃദുവായാല്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി ഇളക്കി കട്ടിയാകുന്നത് വരെ വേവിക്കുക. ശേഷം തേങ്ങാപ്പാലും ഏലക്കപ്പൊടിയും ചേര്‍ത്തിളക്കുക. പ്രഥമന്‍ അല്‍പ്പം കട്ടിയാകുന്നതുവരെ കുറച്ച് മിനിറ്റ് കൂടി വേവിക്കുക. ഒരു ചെറിയ പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും സ്വര്‍ണ്ണനിറം വരുന്നതുവരെ വറുത്തെടുത്ത് പ്രഥമനില്‍ ചേര്‍ക്കുക.

കടച്ചക്കത്തോരന്‍


Ingredients
കടച്ചക്ക    :    2 എണ്ണം
തേങ്ങ    :     1 കപ്പ്
പച്ചമുളക് (അരിഞ്ഞത്)    :     2-3 
ഇഞ്ചി    :     1 കഷണം
മഞ്ഞള്‍പ്പൊടി    :     ½ ടീസ്പൂണ്‍
മല്ലിപ്പൊടി    :     ½ ടീസ്പൂണ്‍
കടുക്    :     ½ ടീസ്പൂണ്‍
കറിവേപ്പില    :     കുറച്ച്
ഉപ്പ്    :     പാകത്തിന്
എണ്ണ    :     2 ടേബിള്‍സ്പൂണ്‍

How to make
ഒരു പാനില്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ കടച്ചക്ക അല്പം വെള്ളം, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. ഒരു പാത്രത്തില്‍, തേങ്ങ, പച്ചമുളക്, ഇഞ്ചി, മല്ലിപ്പൊടി എന്നിവ ഇളക്കി മാറ്റിവെക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ത്ത് വഴറ്റുക. കടച്ചക്ക വെന്ത് മൃദുവായാല്‍ തേങ്ങാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. വഴറ്റിവെച്ച എണ്ണ താളിക്കുക.

കൂര്‍ക്ക പീര


Ingredients
കൂര്‍ക്ക    :     500 ഗ്രാം
തേങ്ങ ചിരകിയത്    :     1 കപ്പ്
പച്ചമുളക് അരിഞ്ഞത്    :     2-3
ഇഞ്ചി (അരിഞ്ഞത്)    :     20 ഗ്രാം
മഞ്ഞള്‍പ്പൊടി    :     ¼ ടീസ്പൂണ്‍
കടുക്    :     ½ ടീസ്പൂണ്‍
കറിവേപ്പില    :     കുറച്ച്
ഉപ്പ്    :     പാകത്തിന്
 എണ്ണ    :     2 ടേബിള്‍സ്പൂണ്‍

How to make
ഒരു പാനില്‍ കൂര്‍ക്ക അരിഞ്ഞത് ആവശ്യത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളം ചൂടില്‍ മൂടി വെച്ച് വേവിക്കുക. ഒരു പാത്രത്തില്‍ തേങ്ങയും പച്ചമുളകും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരച്ച് മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില വഴറ്റുക. ശേഷം വേവിച്ച കൂര്‍ക്ക ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. കൂര്‍ക്ക കഷണങ്ങള്‍ മൃദുവായാല്‍  തേങ്ങാ മിശ്രിതം ചേര്‍ക്കിളക്കി ചെറുതീയില്‍ വേവിക്കുക. 

(തയ്യാറാക്കിയത്: ഷാജു ജോണ്‍, എക്സിക്യൂട്ടീവ് ഷെഫ്, സഞ്ചാരി ബൈ ഷെഫ് പിള്ളൈ, പാലക്കാട്)


 

Content Highlights: onam special curries pulinji cheera avial kichdi