കാഞ്ചൻജംഗയുടെ മടിത്തട്ടിൽ പ്രകൃതിയെ ഉപാസിച്ച് കഴിയുന്ന ലെപ്ചകളുടെ ജീവിതത്തിലൂടെ

മേഘങ്ങളുടെ താഴ്വരയിൽ, കാഞ്ചൻജംഗയുടെ കുതിരകൾ കയറുന്ന മലഞ്ചരിവുകളിൽ പ്രകൃതിയെ തീർഥമായി കണക്കാക്കി ഒരു ജനത ജീവിക്കുന്നു, ലെപ്ചകൾ. 'റോങ്' അഥവാ കാടിനകത്തുള്ള ആത്മാക്കൾ എന്നാണ് ഇവർ സ്വയം വിളിക്കുന്നത്. ഇവർ ഒരിക്കലും മലകൾ കീഴടക്കിയിട്ടില്ല, പ്രകൃതിയെ നോവിച്ചിട്ടില്ല, നദിയെ മലിനമാക്കിയിട്ടില്ല. പകരം, പർവതങ്ങൾക്കും നദികൾക്കും ദേഹമായി, കാനനത്തിന്റെ ഗാനമായി, ആത്മാവിന്റെ രാഗമായി പ്രകൃതിയെ ഉപാസിച്ചുപോരുന്നു. സിക്കിമിലൂടെയുള്ള യാത്രയിൽ ലെപ്ചകളെ തേടി ഒരു തീർഥാടനം നടത്തി, സോംഗുവിലേക്ക്. വടക്കൻ സിക്കിമിലെ മംഗനിന് എതിർവശത്ത് വിരിഞ്ഞുകിടക്കുന്ന ത്രികോണാകൃതിയിലുള്ള മനോഹരപ്രദേശമാണ് സോംഗു.
തെക്കുകിഴക്കിലൂടെ തീസ്റ്റയും വടക്കുകിഴക്കിലൂടെ തോലുങ് ചു നദിയും ഒഴുകുന്നു. മലകളും താഴ്വരകളും ചേർന്ന് ഹിമാലയം തുടങ്ങുന്ന അതിർത്തിക്കുമുൻപുള്ള ഈ ഭൂമി പ്രകൃതിഭംഗിയാൽ മനോഹരമാണ്. കാഞ്ചൻജംഗയുടെ പ്രദേശത്തുള്ള മായൻ ല്യാങ് എന്ന ഭൂമികയിൽ ജന്മംകൊണ്ടവരാണ് തങ്ങളെന്നാണ് ലെപ്ചകളുടെ വിശ്വാസം. ഗാങ്ടോക്കിൽനിന്ന് ഏകദേശം 65 കിലോമീറ്റർ
Content Highlights: Explore the serene life of the Lepcha people, guardians of nature in the Kanchenjunga foothills. Experience their unique culture and traditions.