കൊതിയൂറും കബാബുകള്‍

ഷീക്ക് കബാബ്
ആവശ്യമുള്ള സാധനങ്ങള്‍
പുഴുങ്ങിയ ഉരുളക്കിഴങ്ങ്- 250 ഗ്രാം
കാപ്‌സിക്കം- ഒരെണ്ണം
തക്കാളി- ഒരെണ്ണം
സവാള- ഒരെണ്ണം
പുതിനയിലയും മല്ലിയിലയും നുറുക്കിയത്- അരക്കപ്പ്
പച്ചമുളക്- അഞ്ചെണ്ണം
ഗരംമസാല- അര ടേബിള്‍സ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
പനീര്‍- അമ്പത് ഗ്രാം
ചെറുനാരങ്ങ- ഒരെണ്ണം
ചാട്ട് മസാല, ഉപ്പ്- ആവശ്യത്തിന്
ബട്ടര്‍- രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളക്‌പൊടി- അര ടേബിള്‍സ്പൂണ്‍
മൈദ- അഞ്ച് ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് ഉടച്ചെടുക്കണം. ഇതിനൊപ്പം നുറുക്കിയ കാപ്‌സിക്കം, സവാള, തക്കാളി, പച്ചമുളക്, പുതിനയില, മല്ലിയില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ഗരംമസാല എന്നി ചേര്‍ത്ത് കുഴയ്ക്കുക. ഏറ്റവും ഒടുവിലായി പനീര്‍ കഷണങ്ങളും ഇതിനൊപ്പം യോജിപ്പിച്ച് കബാബിന്റെ രൂപത്തില്‍ പരത്തിയെടുക്കുക. ഇതിനു പുറത്ത് ബട്ടറും കുരുമുളകുപൊടിയും പുരട്ടി മൈദയില്‍ ഒന്നുരുട്ടിയെടുക്കുകയും വേണം. സ്‌ക്യൂവറില്‍ കൊരുത്ത് തീയില്‍ പത്ത് മിനിറ്റോ, ഓവനില്‍ 200 ഡിഗ്രിയില്‍ പതിനഞ്ച് മിനിറ്റോ പാകംചെയ്‌തെടുക്കാം. ചാട്ട്മസാലയും നാരങ്ങാനീരും മുകളില്‍ വിതറി പാത്രത്തില്‍ വിളമ്പാം.
കല്‍മി കബാബ്
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ തുടക്കഷണങ്ങള്‍- അരക്കിലോ
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി- നാലെണ്ണം
ഇഞ്ചി- രണ്ട് ചെറിയ കഷണം
കസൂരി മേത്തി- ഒരു ടേബിള്‍ സ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
യോഗര്‍ട്ട്- രണ്ട് ടേബിള്‍സ്പൂണ്‍
ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
മാംഗോ പൗഡര്‍- രണ്ട് ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് പേസ്റ്റ്- രണ്ട് ടേബിള്‍സ്പൂണ്‍
ബട്ടര്‍- രണ്ട് ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍
എണ്ണ, ഉപ്പ്- ആവശ്യത്തിന്
ചിക്കന്‍ കഷണങ്ങള്‍ ഉപ്പും കുരുമുളകുെപാടിയും നാരങ്ങാനീരും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ വെക്കുക. ഇനി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കസൂരി മേത്തി, ജീരകം എന്നിവ അരച്ച് പേസ്റ്റാക്കുക. ഇൗ കൂട്ട് മാരിേനറ്റ് ചെയ്തുവച്ച ചിക്കന്‍ കഷണങ്ങളിൽ തേക്കണം. യാേഗര്‍ട്ട്, ക്രീം, ഗരംമസാല, മാംഗോപൗഡര്‍, കാഷ്യൂ പേസ്റ്റ്, മല്ലിയില നുറുക്കിയത് എന്നിവയും യോജിപ്പിച്ച് ചിക്കനില്‍ തേക്കണം. ഇെതല്ലാം തേച്ചുപിടിപ്പിച്ച ചിക്കന്‍ മുപ്പത് മിനിറ്റ് വച്ചേശഷം പാനില്‍ എണ്ണയും ബട്ടറും ഒഴിച്ച് അടുപ്പിേലാ അെല്ലങ്കില്‍ ഓവനിലോ പാകംചെയ്തെടുക്കാം.
Content Highlights: kabab recipe