നമ്മുടെ ഇഡ്ഡലിക്ക് ഇന്തോനേഷ്യയിലെ കെഡ്‌ലിയുമായി എന്താണ് ബന്ധം?

#സുശീല നായർ
ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

ആവിയിൽ വെന്ത, രുചിയുള്ള ഇഡ്ഡലി കഴിക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടോ എവിടെനിന്നാണ് ഈ വിഭവത്തിന്റെ തുടക്കമെന്ന്? ഏത് അടുക്കളയിൽ, ആരുടെ കൈകൊണ്ടാകും ആദ്യത്തെ ഇഡ്ഡലി രൂപംകൊണ്ടിരിക്കുക! ഇഡ്ഡലിയുടെ രുചിവഴികൾ തേടിയുള്ള ഈ യാത്ര ബെംഗളുരുവിൽ നിന്ന് മൈസുരുവിലേക്കായിരുന്നു. ബിദഡി എത്തിയപ്പോൾ വഴിയോരത്തെ ഒരു ഹോട്ടലിനുമുന്നിൽ നിറുത്തി. വ്യാവസായികകേന്ദ്രമായ ബിദഡി, തട്ടെ ഇഡ്ഡലിക്ക് പേരുകേട്ടയിടമാണ്.

യഥാർഥത്തിൽ തുംകൂർ ജില്ലയിലെ ക്യാതസാന്ദ്രയിലാണ് തട്ടെ ഇഡ്ഡലിയുടെ പിറവിയെങ്കിലും, ഇഡ്ഡലിപ്രേമികളുടെ മനസ്സിൽ ബിദഡിയാണ് തട്ടെ ഇഡ്ഡലിയെ പ്രശസ്തമാക്കിയത്. കന്നഡയിലെ 'തട്ടെ' എന്ന വാക്കിനർഥം ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പരന്നതും വൃത്താകൃതിയിലുള്ളതുമായ പാത്രം എന്നാണ്. പാത്രത്തിന്റെ പ്രത്യേകരൂപത്തിൽ നിന്നാണ് വിഭവത്തിന് പേര് ലഭിച്ചത്. സാധാരണ ഇഡ്ഡലിയിൽനിന്ന് വ്യത്യസ്തമായി, ഇത് പരന്നതും അല്പം നേരിയതും വലുതുമാണ്. കൂടുതൽ മൃദുലവും. പലയിടത്തും നാളികേര ചട്‌നിക്കൊപ്പം ഇഡ്ഡലി കഴിക്കാൻ ഒരു സ്പൂൺ വെണ്ണയോ നെയ്യോ നൽകാറുണ്ട്.

Content Highlights: Explores the historical origins of Idli linked to ancient Indonesian influences. Details the unique preparation methods of Thatte Idli, Chiblu Idli, and Ramassery Idli. Discusses the cultural evolution and regional variations across Karnataka and Kerala.

Continue reading