ജിന്നിനെ നമ്മുടെ ചാത്തനെ പോലെ ആരാധിക്കുന്ന പതിവ് ഡല്‍ഹിയിലെ പല സുല്‍ത്താന്മാര്‍ക്കുമുണ്ടായിരുന്നു

വില്യം ഡാല്‍റിംപിള്‍ എന്നൊരു വെള്ളക്കാരന്‍ ഡല്‍ഹിയെക്കുറിച്ച് എഴുതിയൊരു പുസ്തകമുണ്ട് - The city of Djinns. ഡല്‍ഹിയുടെ ഭൂതകാലം ഇത്രമേല്‍ മനോഹരമായി പറഞ്ഞുവെച്ച മറ്റൊരു പുസ്തകമുണ്ടോ എന്ന് എനിക്ക് സംശയമാണ്. പഠനകാലത്ത് ആ പുസ്തകം വായിച്ച നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയതാണ് ഡല്‍ഹി. ശരിയാണ്, രാത്രി ഒരു സമയം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല, ശബ്ദമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷമലിനീകരണം എന്നു വേണ്ട ഒരു നൂറു കുറ്റം പലരും പറയുന്ന നഗരമാണ് അത്.
എന്നാല്‍ എനിക്ക് ഡല്‍ഹി മറ്റൊന്നാണ്. കഴിഞ്ഞു പോയൊരു നല്ല കാലത്തിന്റെ തിരുശേഷിപ്പുകളും മുറിവുകളും പേറുന്നൊരു നഗരം. ഡല്‍ഹിയെന്ന് പറയുമ്പോള്‍തന്നെ ചാന്ദ്‌നി ചൗക്കിലെ ചൂടു ജിലേബിയുടെയും റബ്ഡിയുടെയും രുചി നാവില്‍ നിറയും.
Content Highlights: Explore Delhi`s captivating past, from ancient epics to Mughal grandeur. Discover hidden culinary gems, delve into intriguing myths, and experience its enduring spirit.