പഞ്ഞിപോലെ അപ്പം; ഒപ്പം കൂട്ടാന്‍ താറാവ് മപ്പാസ്, ചിക്കൻ കൂർക്ക വറുത്തരച്ചത്

റാഗി പാലപ്പം |
റാഗി പാലപ്പം |

താറാവ് മപ്പാസ്
Ingredients
താറാവ് ഇറച്ചി- അരക്കിലോ
സവാള- 100 ഗ്രാം
ഉള്ളി- 100 ഗ്രാം
പച്ചക്കുരുമുളക്- ഒന്നര ടേബിള്‍ സ്പൂണ്‍
പച്ചമുളക്- ആറെണ്ണം
തക്കാളി- രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിള്‍ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങയുടെ ഒന്നാം പാല്‍- ഒരു കപ്പ്
രണ്ടാം പാല്‍- മൂന്ന് കപ്പ്
വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് ചതച്ചത്- ആവശ്യത്തിന്
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
വിനാഗിരി- ഒന്നര ടീസ്പൂണ്‍
പഞ്ചസാര- അര ടീസ്പൂണ്‍

How to make 
താറാവിറച്ചി ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ചതച്ച കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ചതച്ച പച്ചക്കുരുമുളക്, തക്കാളി എന്നിവ ക്രമത്തില്‍ വഴറ്റണം. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ കൂടി ചേര്‍ത്ത് എണ്ണ തളിയ്ക്കുമ്പോള്‍ വേവിച്ച താറാവും രണ്ടാം പാലും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ശേഷം ഒന്നാംപാലും ഗരംമസാലപ്പൊടിയും വിനാഗിരിയും പഞ്ചസാരയും ഇട്ട് തിളച്ചശേഷം കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേര്‍ക്കാം. 

ട്രൈകളര്‍ അപ്പം

Ingredients
പാലക് ചീര- 100ഗ്രാം
കാരറ്റ്- 100 ഗ്രാം
ബീറ്റ്‌റൂട്ട്- 100 ഗ്രാം
പച്ചരി- രണ്ട് കപ്പ്
തേങ്ങ- ഒരു കപ്പ്
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
യീസ്റ്റ്- ഒരു ടീസ്പൂണ്‍
അവല്‍- കാല്‍ കപ്പ്
തേങ്ങാപ്പാല്‍- അരക്കപ്പ്

How to make 
പച്ചരി അഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം തേങ്ങ, പഞ്ചസാര, ഉപ്പ്, യീസ്റ്റ്, അവല്‍, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് എട്ടു മണിക്കൂര്‍ പുളിക്കാന്‍ വെയ്ക്കണം. ഇനി ഈ മാവ് മൂന്ന് ഭാഗമായി തിരിക്കുക. പാലക്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ ചാറ് വെവ്വേറെ എടുത്ത് ഓരോ കൂട്ടം മാവില്‍ ഒഴിക്കുക. ഈ മാവ് ഒരു മണിക്കൂര്‍ കൂടി വെയ്ക്കണം.  ഇനി അപ്പച്ചട്ടി ചൂടാക്കി അരത്തവി വീതം ഓരോ മാവും ഒഴിച്ചുചുറ്റിച്ച് മൂന്ന് നിറങ്ങളിലുള്ള അപ്പം ഉണ്ടാക്കാം.

റാഗി അപ്പം

Ingredients
റാഗി- ഒന്നരക്കപ്പ്
ചോറ്- അരക്കപ്പ്
തേങ്ങ- ഒരു കപ്പ്
യീസ്റ്റ്- ഒരു ടീസ്പൂണ്‍
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കലരി- അരക്കപ്പ്
ഉപ്പ്- അര ടീസ്പൂണ്‍

How to make 
റാഗിയും ഉണക്കലരിയും നാലുമണിക്കൂര്‍ കുതിര്‍ത്തശേഷം ചോറും തേങ്ങയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് മഷിപ്പരുവത്തില്‍ അരച്ചെടുക്കുക. കാല്‍കപ്പ് വെള്ളത്തില്‍ യീസ്റ്റും അര ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. ശേഷം ഈ കൂട്ട് മാവില്‍ ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് എട്ട് മണിക്കൂര്‍ വച്ച ശേഷം അപ്പം തയ്യാറാക്കാം.

ബീഫ് പൊട്ടിത്തെറിച്ചത്

Ingredients
ബീഫ്- അരക്കിലോ
സവാള വറുത്തത്- ഒരു കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ഒരു ടേബിള്‍സ്പൂണ്‍ 
ചതച്ച മുളക്- ഒന്നര ടേബിള്‍ സ്പൂണ്‍
ചതച്ച പെരുംജീരകം- ഒന്നര ടീസ്പൂണ്‍
ചതച്ച മല്ലി- ഒന്നര ടേബിള്‍ സ്പൂണ്‍
ചതച്ച കുരുമുളക്- ഒരു ടീസ്പൂണ്‍
വറുത്ത തേങ്ങ- ഒരു കപ്പ്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
കൈതച്ചക്ക അരിഞ്ഞത്- കാല്‍ കപ്പ്
വിനാഗിരി- ഒന്നര ടീസ്പൂണ്‍
തേന്‍- അര ടീസ്പൂണ്‍
തക്കാളി സോസ്- രണ്ട് ടേബിള്‍ 
സ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്ത എള്ള്- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

How to make 
ബീഫ് മഞ്ഞള്‍പ്പൊടിയും ഉപ്പും തിരുമ്മി കുക്കറില്‍ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചുവക്കെ വറുക്കുക.  ശേഷം പച്ചമുളക്, പെരുംജീരകം, മല്ലി, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചമണം മാറിയാല്‍ കൈതച്ചക്ക അരിഞ്ഞതും തക്കാളി സോസും ബീഫും ഉപ്പും ചേര്‍ത്ത് തുടരെ ഇളക്കണം. വെള്ളം വറ്റിയശേഷം വറുത്ത സവാള, തേങ്ങ, വിനാഗിരി, തേന്‍, വെളുത്ത എള്ള് എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കി വാങ്ങാം.

ബ്രൊക്കോളി-ക്യാരറ്റ്-കാഷ്യുകറി

Ingredients
ബ്രൊക്കോളി- 200 ഗ്രാം
കാരറ്റ്- 100 ഗ്രാം
ചുവന്ന കാപ്‌സിക്കം- ഒരെണ്ണം
കപ്പ- 150 ഗ്രാം
ഫ്രഷ് ഗ്രീന്‍പീസ്- 100 ഗ്രാം
സവാള- രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍
പച്ച മുളക്- മൂന്നെണ്ണം
അണ്ടിപ്പരിപ്പ്- 75 ഗ്രാം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
തക്കാളി- ഒരെണ്ണം
സണ്‍ഫ്‌ളവര്‍ ഓയില്‍- ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഫ്രഷ് ക്രീം- 100 മില്ലി ലിറ്റര്‍
കസൂരിമേത്തി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
മല്ലിയില, ഉപ്പ് - ആവശ്യത്തിന്

How to make 
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, അണ്ടിപ്പരിപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, എന്നിവ ക്രമത്തില്‍ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം മിക്‌സിയില്‍ അരയ്ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ബ്രൊക്കോളി, കാരറ്റ്, കപ്പ, ഗ്രീന്‍പീസ് എന്നിവ വേവിക്കുക. നന്നായി വെന്തുതുടങ്ങുമ്പോള്‍ കാപ്‌സിക്കം, കസൂരിമേത്തി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം. തിളച്ചശേഷം ഫ്രഷ് ക്രീം ചേര്‍ത്ത് വാങ്ങി വെച്ചോളൂ. നീളത്തില്‍ അരിഞ്ഞ ഇഞ്ചിയും മല്ലിയിലയും മുകളില്‍ വിതറാവുന്നതാണ്.

നുറുക്ക് ഗോതമ്പ് ഇളനീര്‍ അപ്പം

Ingredients
നുറുക്ക് ഗോതമ്പ്- രണ്ട് കപ്പ്
കരിക്കിന്‍ കാമ്പ്- ഒരു കപ്പ്
ഇളനീര്- ഒന്നരക്കപ്പ്
പഞ്ചസാര- ഒന്നര ടേബിള്‍സ്പൂണ്‍
അവല്‍- രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍

How to make 
നുറുക്ക് ഗോതമ്പും അവലും നാല് മണിക്കൂര്‍ കുതിര്‍ക്കുക. മറ്റൊരു പാത്രത്തില്‍ ഇളനീരും പഞ്ചസാരയും ചേര്‍ത്ത് പുളിപ്പിക്കുക. ഗോതമ്പും അവലും ഇളനീരും കരിക്കിന്‍ കാമ്പും മിക്‌സിയില്‍ അരയ്ക്കുക. ഈ മാവ് എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം.

ഉണക്കമുന്തിരി വൈന്‍ അപ്പം

Ingredients
പച്ചരി പൊടിച്ചത്- ഒന്നരക്കപ്പ്
ചോറ്- അരക്കപ്പ്
വൈറ്റ് വൈന്‍- ഒരു കപ്പ്
ഉണക്കമുന്തിരി- 50 ഗ്രാം
തേങ്ങ ചിരകിയത്- ഒരു കപ്പ്
യീസ്റ്റ്- ഒരു ടീസ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍

How to make 
ഉണക്കമുന്തിരി വൈന്‍ ഒഴിച്ച് കുതിര്‍ക്കുക. ഇതിനൊപ്പം ചോറ്, തേങ്ങ, യീസ്റ്റ് എന്നിവ അരയ്ക്കുക. ഈ കൂട്ടിലേക്ക് അരിപ്പൊടി മിക്‌സ് ചെയ്ത് എട്ട് മണിക്കൂര്‍ പുളിപ്പിക്കണം. ശേഷം ഉപ്പ് ചേര്‍ത്തിളക്കി അപ്പം ഉണ്ടാക്കാം. മാവിന് കട്ടി കൂടുതല്‍ ആണെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്.


ഹെര്‍ബല്‍ അപ്പം

Ingredients
മില്ലെറ്റ്- ഒരു കപ്പ്
സൂചിഗോതമ്പ്- അരക്കപ്പ്
തവിട് കളയാത്ത പച്ചരി- അരക്കപ്പ്
തേങ്ങ- ഒരു കപ്പ്
തുളസിയില- ആറെണ്ണം
പനിക്കൂര്‍ക്കയില- ആറെണ്ണം
കാന്താരി മുളക്- ഒരെണ്ണം
അയമോദകം, ഉലുവ, ജീരകം- അര ടീസ്പൂണ്‍ വീതം
റവ- ഒരു ടേബിള്‍ സ്പൂണ്‍
ഇന്തുപ്പ്- ഒരു ടീസ്പൂണ്‍
ചെറുതേന്‍- ഒരു ടേബിള്‍ സ്പൂണ്‍

How to make 
ആദ്യത്തെ മൂന്ന് ചേരുവകള്‍ ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തേങ്ങ, തുളസിയില, പനിക്കൂര്‍ക്കയില, കാന്താരി, അയമോദകം, ജീരകം, ഉലുവ എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇനി റവ ചൂടുവെള്ളത്തില്‍ കുറുക്കി തണുത്ത ശേഷം മാവില്‍ ചേര്‍ത്തിളക്കി എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം തേനും ഇന്തുപ്പും ചര്‍ത്ത് അപ്പം തയ്യാറാക്കാം.

ചിക്കന്‍ കൂര്‍ക്ക വറുത്തരച്ചത്

Ingredients
കോഴിയിറച്ചി- അര കിലോഗ്രാം
കൂര്‍ക്ക- 200 ഗ്രാം
വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍
ഉള്ളി- 150 ഗ്രാം
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്- ആറെണ്ണം
മല്ലി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
തേങ്ങ- ഒന്നര കപ്പ്
കുരുമുളക്- ഒരു ടീസ്പൂണ്‍
ഉഴുന്ന്- ഒരു ടേബിള്‍ സ്പൂണ്‍
പെരുംജീരകം- ഒന്നര ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
കടുക്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

How to make 
മുളക്, മല്ലി, പെരുംജീരകം, കുരുമുളക് എന്നിവ വറുത്ത് പൊടിക്കുക. ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ,് പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, പൊടിച്ച മസാലക്കൂട്ട്, ഉപ്പ്, വെളിച്ചെണ്ണ എന്നിവ കോഴിയില്‍ തിരുമ്മി അര മണിക്കൂര്‍ വെക്കുക. ഇനി കൂര്‍ക്ക ചേര്‍ത്ത്് അരക്കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങയും ഉഴുന്നും ചുവക്കെ വറുത്ത് വെള്ളംതൊടാതെ അരച്ച് കറിയില്‍ ചേര്‍ത്തോളൂ. കുറുകി വരുമ്പോള്‍ കടുക്, മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ താളിച്ചതും ഗരംമസാലപ്പൊടിയും തൂകി പത്ത് മിനിറ്റ് അടച്ചുവച്ചശേഷം വീളമ്പാം.

കൈതച്ചക്ക പഴം കള്ളപ്പം 

Ingredients
പച്ചരി- രണ്ട് കപ്പ്
പാളയന്‍തോടന്‍ പഴം- രണ്ടെണ്ണം
കള്ള്- മുക്കാല്‍ കപ്പ്
തേങ്ങ- ഒരു കപ്പ്
ചെറിയുള്ളി- മൂന്നെണ്ണം
ജീരകം- അര ടീസ്പൂണ്‍
നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
കൈതച്ചക്ക നുറുക്കിയത് - അരക്കപ്പ്
ഏത്തപ്പഴം നുറുക്കിയത് - അരക്കപ്പ്
പഞ്ചസാര- ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍

How to make 
പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്ത് തേങ്ങയും പഴവും ഉള്ളിയും ജീരകവും കള്ളും ചേത്ത് നേര്‍മയായി അരച്ചെടുക്കുക. ഇത് എട്ടു മണിക്കൂര്‍ വെയ്ക്കണം. ശേഷം പഴവും കൈതച്ചക്കയും പഞ്ചസാര ചേര്‍ത്ത് നെയ്യില്‍ വഴറ്റുക. മാവില്‍ ഉപ്പ് ചേര്‍ത്ത് ദോശക്കല്ലില്‍ വൃത്താകൃതിയില്‍ പരത്തി അതിനു മുകളില്‍ വഴറ്റിയ കൈതച്ചക്കക്കൂട്ട് നിരത്തി അടച്ചു വച്ച് കള്ളപ്പം തയ്യാറാക്കാം. 

Content Highlights: christmas dishes appam chicken tharaavu mappas