കുക്കീസ് മുതല്‍ പുഡിങ് വരെ...ക്രിസ്മസിന് മധുരം നുകരാം

ക്രിസ്മസ് ഫ്രൂട്ട് കേക്ക്
ബട്ടര്‍ - 25 ഗ്രാം
ബ്രൗണ്‍ഷുഗര്‍ - 250 ഗ്രാം
കറുത്ത മുന്തിരി, വെളുത്ത മുന്തിരി, ഈന്തപ്പഴം, പ്രൂണ്‍സ്, ആപ്രിക്കോട്ട്, ബ്ലാക്ക് കറന്റ്, ജിഞ്ചര്‍ പീല്‍ - 750 ഗ്രാം
നെയ്യ് - 35ഗ്രാം
ഗ്ലൂക്കോസ് - 35ഗ്രാം
കാരമല്‍ - 40 ഗ്രാം
മുട്ട - ആറെണ്ണം
ബേക്കിങ് പൗഡര്‍ - നാല് ഗ്രാം
മൈദ - 25 ഗ്രാം
ഗരംമസാല - നാല് ഗ്രാം
ഓറഞ്ച് പീല്‍- 50 ഗ്രാം
തേന്‍ - 25 മില്ലി
പഞ്ചസാരയും ബട്ടറും ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഓരോ മുട്ടയും ചേര്‍ത്ത് അടിക്കണം. ഇതിലേക്ക് കാരമല്‍, നെയ്യ്, ഗ്ലൂക്കോസ്, ഇളം ചൂടുള്ള തേന്‍ എന്നിവ ചേര്‍ക്കുക. ശേഷം ഡ്രൈഫ്രൂട്ട്‌സും ഓറഞ്ച് പീലും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. കേക്ക് മോള്‍ഡില്‍ വെച്ച് 45 മിനുട്ട് ബേക്ക് ചെയ്‌തെടുക്കാം.
മിന്‍സ്ഡ് പൈ
മൈദ - 500 ഗ്രാം
ബട്ടര്‍ - 300 ഗ്രാം
ഐസിങ് ഷുഗര്‍ - 130 ഗ്രാം
മുട്ട - മൂന്നെണ്ണം
കാസ്റ്റര്‍ ഷുഗര്‍ - 75 ഗ്രാം
(എല്ലാ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് മാവാക്കുക.)
തൊലികളഞ്ഞ ആപ്പിള്‍ കഷണങ്ങളാക്കിയത് - 200ഗ്രാം
ബട്ടര്‍ - 100ഗ്രാം
ചോപ്പ്ഡ് സുല്‍ത്താന - 400 ഗ്രാം
ബ്ലാക്ക് കറന്റ് - 100ഗ്രാം
മിക്‌സ്ഡ് ചോപ്പ്ഡ് പീല്‍ - 200ഗ്രാം
ചെറി കഷണങ്ങളാക്കിയത് - 100ഗ്രാം
ബ്രൗണ്‍ഷുഗര്‍ - 375ഗ്രാം
ഗരം മസാല - 25ഗ്രാം
റം - 200 മില്ലി
ചെറുനാരങ്ങനീര് - 75 മില്ലി
(ഈ ചേരുവകളെല്ലാം ചേര്‍ത്ത് പേസ്റ്റാക്കുക.)
അഞ്ച് എം.എം ഷീറ്റില്‍ പൈ ബേസ് പരത്തി അല്പ നേരം തണുക്കാന്‍ വെക്കുക. ഇതിലേക്ക് മിന്‍സ്ഡ് ഡ്രൈഫ്രൂട്ട് പേസ്റ്റ് ഫില്‍ ചെയ്ത് അല്പം ഡ്രൈഫ്രൂട്ട്‌സ് മുകളില്‍ വിതറി 170 ഡിഗ്രിയില്‍ 20-25 മിനുട്ട് ബേക്ക് ചെയ്‌തെടുക്കാം.
കാരറ്റ് -ഡേറ്റ്‌സ് കേക്ക്
ഈന്തപ്പഴം അരിഞ്ഞത് - 200 ഗ്രാം
കാരറ്റ് അരിഞ്ഞത് - 110 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ - 150 ഗ്രാം
മുട്ട - രണ്ടെണ്ണം
വാനില എസന്‍സ് - അഞ്ച് മില്ലി
മൈദ - 120 ഗ്രാം
നട്ട്‌മെഗ് പൗഡര്‍ - നാല് ഗ്രാം
ബേക്കിങ് സോഡ - നാല് ഗ്രാം
എണ്ണ - 125 മില്ലി
വേവിച്ചുവെച്ച ഈന്തപ്പഴവും കാരറ്റും ചേര്‍ത്ത് യോജിപ്പിക്കുക. മുട്ട, പഞ്ചസാര എന്നിവ നന്നായി അടിച്ചെടുക്കണം. ഇതിലേക്ക് കാരറ്റും ഈന്തപ്പഴവും ചേര്‍ക്കാം. ശേഷം ബാക്കിയുള്ള ചേരുവകളും എണ്ണയും ചേര്‍ത്ത് ബേക്കിങ് മോള്‍ഡിലാക്കി 170 ഡിഗ്രിയില്‍ അരമണിക്കൂറോളം ബേക്ക് ചെയ്‌തെടുക്കാം.
വാനില ക്രസന്റ് കുക്കീസ്
ബട്ടര്‍ - 200 ഗ്രാം
ഐസിങ് ഷുഗര്‍ - 50 ഗ്രാം
ആല്‍മണ്ട്- 50 (പൊടിക്കണം)
മൈദ - 300 ഗ്രാം
ഉപ്പ് - ഒരു നുള്ള്
വാനില ബീന്‍ - ഒന്ന്
ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് മാവാക്കി അല്പ നേരം മാറ്റിവെക്കുക. ശേഷം ഓരോ ഉരുള മാവെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി 15-18 മിനുട്ട് 170 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക.
പ്ലം പുഡിങ്
കറുത്ത മുന്തിരി - 150 ഗ്രാം
ബ്ലാക്ക് കറന്റ് - 150 ഗ്രാം
പ്രൂണ്‍സ് - 150 ഗ്രാം
ബ്രാന്‍ഡി - 175 മില്ലി
മൈദ- 100 ഗ്രാം
ബ്രെഡ് പൊടി - 100 ഗ്രാം
ബട്ടര്‍ - 150 ഗ്രാം
ബ്രൗണ്‍ഷുഗര്‍ - 150 ഗ്രാം
ഗരം മസാല - രണ്ട് ടീസ്പൂണ്‍
ചെറുനാരങ്ങ തൊലി - മൂന്നെണ്ണം
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
മുട്ട - മൂന്നെണ്ണം
ആപ്പിള്‍ കഷണങ്ങള്‍ - ഒന്ന്
തേന്‍ - 50 ഗ്രാം
എല്ലാ ഡ്രൈഫ്രൂട്ട്‌സും ചെറുതായരിഞ്ഞ് മാറ്റിവെക്കുക. ഒരു ബൗളില്‍ മൈദ, ബേക്കിങ് പൗഡര്‍, ബ്രെഡ് പൊടി, ചെറുനാരങ്ങ തൊലി, ഗരം മസാല എന്നിവ യോജിപ്പിക്കുക. ബ്രൗണ്‍ഷുഗറും ബട്ടറും ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ചേര്‍ത്ത് അടിക്കണം. ശേഷം മാറ്റിവെച്ച ഡ്രൈഫ്രൂട്ട്‌സ് മിശ്രിതം ചേര്‍ക്കുക. ഇതിലേക്ക് തേനും ബ്രാന്‍ഡിയും ആപ്പിളും ചേര്‍ക്കുക. ഒരു പുഡ്ഡിങ് ബൗളില്‍ ഈ മിശ്രിതമൊഴിച്ച് 150 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. ശേഷം ബ്രാന്‍ഡി സോസ് ഒഴിച്ച് വിളമ്പാം.
ജിഞ്ചര്‍ സ്‌നോമാന്‍ കുക്കീസ്
ബട്ടര്‍- 100 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 132 ഗ്രാം
തേന്‍ - 270 ഗ്രാം
മൈദ - 480 ഗ്രാം
ജിഞ്ചര്‍ പൗഡര്‍ - 20 ഗ്രാം
ഒരു ബൗളില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് മാവാക്കുക. രണ്ട് മണിക്കൂര്‍ തണുപ്പിക്കാം. അഞ്ച് എം.എം കനത്തിലുള്ള ഷീറ്റില്‍ ഈ മാവ് പരത്തി സ്‌നോ മാന്‍ കുക്കീ കട്ടര്‍ കൊണ്ട് മുറിച്ചെടുക്കുക. ഇത് 170 ഡിഗ്രിയില്‍ 15-18 മിനുട്ട് ബേക്ക് ചെയ്‌തെടുക്കാം.
Content Highlights: christmas cake and cookies recipes