സൈക്കിളിൽ രാജ്യം ചുറ്റിക്കാണാൻ റെഡിയാണോ? ബ്രാൻഡ് യുഎസ്എ സഞ്ചാരികളെ ക്ഷണിക്കുന്നു

ബൈക്കിങ് /brandusa.mediavalet.com
ബൈക്കിങ് /brandusa.mediavalet.com

ടു വീലർ റൈഡ് ഇഷ്ടപ്പെടാത്തവരായി ആരാണുണ്ടാവുക. അതിനൊരു കിടിലൻ അവസരം. ബൈക്കിൽ  ഒരു രാജ്യം തന്നെ ചുറ്റാനായാലോ! ഏറ്റവുംവലിയ നഗരങ്ങളിലെ തെരുവുകൾ കാണണോ, മികച്ച മൗണ്ടൻ ബൈക്കിങ് പാതകളിലൂടെ മലയിറങ്ങണോ, അതോ തീരദേശങ്ങളിലൂടെ സാവധാനം യാത്രചെയ്യണോ.. ഇങ്ങനെ നിങ്ങളുടെ ഇഷ്ടങ്ങൾ എന്തുമായിക്കോട്ടെ അമേരിക്കയിലെ ബൈക്കിങ് സാധ്യതകൾ ഏറെയാണ്. നിങ്ങളുടെ അടുത്ത അവധിക്കാലം ബൈക്കിൽ യുഎസ് ചുറ്റിക്കാണാൻ ബ്രാൻഡ് യുഎസ്എ എസ്എ യാത്രക്കാരെ ക്ഷണിക്കുന്നു. 

എന്തുകൊണ്ട് യുഎസ്എ?
2026-ൽ യുഎസ്എയിൽ നിരവധി ബ്ലോക്ക്ബസ്റ്റർ പരിപാടികളും മറ്റും അരങ്ങേറും. 2026 ജൂലൈ 4 രാജ്യത്തിന്റെ 250-ാം ജന്മദിനമാണ്. 2026-ലെ ലോകകപ്പ് ഫുട്‌ബോളും ആഗോള ടൂർണമെന്റിന്റെ ചരിത്രത്തിൽ രണ്ടാം തവണ അമേരിക്കയിലേക്ക് മടങ്ങിയെത്തും.  

ബൈക്കിങ് /brandusa

എല്ലാജൂണിലും യു.എസ്സിലുടനീളമുള്ള ദീർഘദൂര റോഡ് സൈക്ലിങ് മത്സരമായ 'റേസ് എക്രോസ് അമേരിക്ക'യ്ക്ക് തുടക്കമാകും. ലോകത്തിലെ ഏറ്റവും കഠിനമായ ബൈക്ക് റേസായി കണക്കാക്കപ്പെടുന്ന മത്സരമാണിത്. സാധാരണയായി തിരക്കേറിയ തെരുവുകൾ താൽക്കാലികമായി അടച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്ന 'ഓപ്പൺ സ്ട്രീറ്റ്‌സ്' കമ്മ്യൂണിറ്റി പരിപാടിയും  നടക്കും. ടെക്‌സസിൽ നടക്കുന്ന 'കോൺക്വർ ദ കോസ്റ്റ്', കോർപ്പസ് ക്രിസ്റ്റി തീരത്തുകൂടി വർഷംതോറും നടത്തുന്ന യാത്രയാണ്. 

നഗരത്തിലെ കാഴ്ചകൾ കണ്ട് മികച്ച ബൈക്ക് പാതകളിലൂടെ..
യു.എസിലെ പ്രമുഖനഗരങ്ങൾ പ്രാദേശിക സൈക്കിൾ യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ സഞ്ചരിക്കാനായി പുതിയ ബൈക്ക് പാതകൾ തുറന്നിട്ടുണ്ട്. ആവേശകരവും സാഹസികവുമായ ബൈക്കിങ് അവധിക്കാലത്തിന്റെ ഏറ്റവും മികച്ച അനുഭവം രാജ്യത്തെ ഏറ്റവുംമികച്ച മൗണ്ടൻ ബൈക്കിങ് പാതകളിലൂടെ സഞ്ചരിക്കുന്നതാണ്. എല്ലാ മൗണ്ടൻ ബൈക്കിങ്പാതകളും അനുഭവങ്ങളും ഏറ്റവും വിദഗ്ദ്ധരായ ബൈക്കർമാർക്ക് മാത്രമുള്ളതല്ല. പലതും തുടക്കക്കാരെയും സ്വാഗതം ചെയ്യുന്നു. 

ബൈക്കിങ്ങും ക്യാമ്പിങ്ങും

ബൈക്കിങ് /brandusa

പുറത്ത് സമയംചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേനൽക്കാലത്ത് ഒരുമിച്ച് ചെയ്യാൻ പറ്റിയ ഏറ്റവുംമികച്ച ഒന്നാണ് ബൈക്കിങ്ങും ക്യാമ്പിങ്ങും. അമേരിക്കയിലുടനീളമുള്ള നിരവധി ക്യാമ്പ്ഗ്രൗണ്ടുകൾ വെളിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന റൈഡർമാർക്കായി സൗകര്യങ്ങളും പാതകളും മറ്റ് താമസസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഗൈഡിന്റെ സഹായത്തോടെയോ അല്ലാതെയോ ചെയ്യാവുന്ന ഇൻ-ടു-ഇൻ ബൈക്കിങ്ടൂറുകൾ തനിച്ചോ, അല്ലെങ്കിൽ സൈക്കിൾ യാത്രക്കാരുടെ ചെറിയ സംഘത്തോടൊപ്പമോ ചെയ്യാം. ഓരോരാത്രിയും പുതിയ ഹോട്ടലിൽ താമസിച്ച് പ്രാദേശിക സമൂഹങ്ങളെ അടുത്തറിയാം. യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ സ്വയം കൊണ്ടുപോകാം, അല്ലെങ്കിൽ ഭാരമുള്ള വസ്തുക്കൾ വാനിൽ കൊണ്ടുപോകാം.

അഡാപ്റ്റീവ് ബൈക്കിങ്
ഭിന്നശേഷിയുള്ളവർക്കായി അമേരിക്കയിലുടനീളം അഡാപ്റ്റീവ് സൈക്ലിങ്ങിന് ധാരാളം അവസരങ്ങളുണ്ട്. ഇതിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പാതകൾ, കമ്മ്യൂണിറ്റി പ്രോഗ്രാമുകളും ഒത്തുചേരലുകളും, ഇവന്റുകളും ടൂർണമെന്റുകളും എന്നിവ ഉൾപ്പെടുന്നു. വെർമോണ്ടിലെ ബോൾട്ടണിൽ 'ഡ്രൈവിങ് റേഞ്ച്' എന്ന പേരിൽ പൂർണ്ണമായും അഡാപ്റ്റീവ് ആയ മൗണ്ടൻ ബൈക്കിങ് പാതയുണ്ട്. 

ബീച്ച് ക്രൂസിങ് യുഎസ്എ

ബൈക്കിങ് /brandusa

യുഎസ്എയിലെ മനോഹരമായ തീരപ്രദേശങ്ങളിൽ, തീരത്തിലൂടെയോ ബീച്ചിലൂടെ തന്നെയോ ഒരു സൈക്കിൾ സവാരി നടത്തിയാൽ എങ്ങനെയിരിക്കും. ബീച്ചിൽ സൈക്കിൾ ഓടിക്കുന്നതിന് സാധാരണയായി മണലിൽ മികച്ച പിടിത്തം നൽകുന്ന വലിയ ചക്രങ്ങളുള്ള ഒരു പ്രത്യേകതരം ബൈക്ക് ആവശ്യമാണ്. സാധാരണ സൈക്കിളുകൾക്കും ഇലക്ട്രിക് ബൈക്കുകൾക്കും പുറമെ സന്ദർശകർക്ക് അവരുടെ യാത്രയിൽ പ്രാദേശിക സ്ഥാപനങ്ങളിൽനിന്ന് ഇവ വാടകയ്ക്ക് എടുക്കാവുന്നതുമാണ്. 

റെയിൽ ട്രെയിലുകൾ
യുഎസിൽ കാണപ്പെടുന്ന ഏറ്റവും ജനപ്രിയമായ ബൈക്ക് പാതകളിലൊന്നാണ് റെയിൽ ട്രെയിലുകൾ. കാൽനടയാത്രക്കാർക്കും ഹൈക്കർമാർക്കും സൈക്കിൾ യാത്രക്കാർക്കുമായുള്ള ഈ വിവിധോപയോഗ പാതകൾ, ഉപയോഗശൂന്യമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ റെയിൽവേ ട്രാക്കുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലും കായികക്ഷമതയിലുമുള്ള ആളുകൾക്ക് അനുയോജ്യമായ, താരതമ്യേന നിരപ്പായ പാതകളാണ് ഇവ. 

ബൈക്കിങ് /brandusa

ബൈക്ക് ഷെയർ പ്രോഗ്രാമുകൾ
ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ രീതിയിൽ പ്രാദേശിക സമൂഹങ്ങളുമായി പരിചയപ്പെടാനുള്ള മികച്ച മാർഗമാണ് ബൈക്ക് ഷെയർ പ്രോഗ്രാമുകൾ. ഈ പ്രോഗ്രാമുകൾ ഫീസ് നൽകി താൽക്കാലികമായി ബൈക്ക് വാടകയ്ക്കെടുക്കാൻ പൊതുജനങ്ങൾക്ക് അവസരങ്ങൾ നൽകുന്നു. 

ബ്രാൻഡ് യു.എസ്.എ
ബ്രാൻഡ് യു.എസ്.എ രാജ്യത്തിന്റെ ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ഓർഗനൈസേഷനാണ്.  2010-ലെ ട്രാവൽ പ്രൊമോഷൻ ആക്ട് പ്രകാരമാണ് ഇത് സ്ഥാപിതമായത്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: explore the usa on two wheels! discover scenic routes, mountain biking trails, coastal paths, and city tours. plan your cycling vacation today.