എഴുപത് വിഭവങ്ങളുടെ സ്വാദിനപ്പുറം ഞാന്‍ രുചിച്ചത് ഒരു നാടിന്റെ വിശ്വാസമാണ്, സംസ്‌കാരമാണ്

“ഗൗരിക്ക് ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടോ?”
ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനൊരു സന്ദേശം കണ്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പറഞ്ഞുവരുമ്പോള്‍ ഞാന്‍ ആലപ്പുഴക്കാരിയാണ്. ആറന്മുള വളരെ അടുത്താണ്. എന്നാലും എന്തുകൊണ്ടോ ആറന്മുളത്തേവരുടെ വള്ളസദ്യ ഉണ്ണാന്‍ സാധിച്ചിട്ടില്ല. എനിക്കെപ്പോഴും തോന്നും ദൂരദേശങ്ങളെക്കാള്‍ മനുഷ്യന് എത്തിപ്പെടാന്‍ പ്രയാസം അടുത്തുള്ള സ്ഥലങ്ങളാണ്. തൊട്ടടുത്തല്ലേ, എപ്പൊ വേണേലും പോകാലോ... എന്ന് മനസ്സ് പറയുന്നതും കേട്ടങ്ങനിരിക്കും നമ്മള്‍. എന്തായാലും ഇത്തവണ ഞാന്‍ വിട്ടുകൊടുത്തില്ല, സന്ദേശമയച്ച തൃശ്ശൂര്‍കാരി ജ്യോതിക്ക് ഉടനെ മറുപടിനല്‍കി. ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഈയൊരു ചോദ്യത്തിനപ്പുറം മറ്റൊരു നിയോഗമില്ലെന്ന് തോന്നി. ജ്യോതി ഉടനെ സുഹൃത്തായ ആറന്മുളക്കാരന്‍ അരുണിന്റെ നമ്പര്‍തന്നു. അപ്പോള്‍ ഒരു കുഞ്ഞ് അത്യാഗ്രഹംകൂടി മനസ്സില്‍ മുളപൊട്ടി, വള്ളസദ്യ പാകംചെയ്യുന്ന പാചകപ്പുര കാണണം. അതുകേട്ടതും മൂപ്പര്‍ പറഞ്ഞു.
Content Highlights: Experience the vibrant Aranmula Valla Sadya, a traditional boat feast in Kerala, India. Discover the unique flavors and cultural significance of this religious offering