മല്ലിപ്പൂക്കളുടെ തൂങ്കാനഗരം; ഇവിടുത്തെ ഗ്രാമങ്ങളിലെ ഉറക്കം നിയന്ത്രിക്കുന്നത് പോലും ഈ മുല്ലമൊട്ടുകളാണ്

മധുരയുടെ സുഗന്ധമായി മാറിയ മുല്ലമൊട്ടുകളെക്കുറിച്ച് പലകുറി കേട്ടറിഞ്ഞിട്ടുണ്ട്. കൊല്ലം വഴി ചെങ്കോട്ട വരെ പോയി തിരികെ വരാമെന്ന ചിന്തയിലായിരുന്നു ഈ യാത്ര. എന്നാല്‍, വഴിയോരങ്ങളിലെ ചൂടിനെയും പൊടികളെയും കീഴടക്കിയ മധുരൈമല്ലിയുടെ സുഗന്ധം എന്നെ മധുരവരെയെത്തിച്ചു. ഒരുകാലത്ത് തമിഴ്‌നാട്ടില്‍ പൂക്കളുടെ പേരില്‍ മാത്രം ഗ്രാമങ്ങളുണ്ടായിരുന്നുവത്രെ! അതിലൊരു നാടാണ് 'മുല്ലൈ'. മുല്ലപ്പൂക്കളുടെ മണമുള്ള ഈ നാടിന്റെ ജീവിതരീതിയെക്കുറിച്ചു സംഘകാലകൃതികളില്‍ കാണാം. ഈ മുല്ലപ്പൂക്കളാണ് ഇന്ന് മധുരയെ ഉറങ്ങാത്ത നഗരമാക്കി (തൂങ്കാനഗരം) മാറ്റിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം മറ്റേതൊരു ഉപജീവനമാര്‍ഗത്തോടൊപ്പം ഇരുട്ടില്‍ വെളിച്ചം കൈയില്‍ പിടിച്ചു മുല്ലപ്പാടത്തേക്ക് പോകുന്നത് ഇവിടത്തെ ദിനചര്യയാണ്.
Content Highlights: solo travel to the jasmine fields of madurai tamilnadu